palakkad local

കാരുണ്യ സ്പര്‍ശവുമായി സ്‌കൗട്ട്‌സ് ആന്റ് ഗൈഡ്‌സ് വിദ്യാര്‍ഥികള്‍



എടത്തനാട്ടുകര: മാറാവേദനകളും തീരാ ദുരിതങ്ങളുമായി ജീവിതത്തോട് മല്ലിടുന്ന സഹജീവികള്‍ക്ക് സാന്ത്വനത്തിന്റെ സ്‌നേഹസ്പര്‍ശവുമായി എടത്തനാട്ടുകര കോട്ടപ്പള്ള ഗവ. ഓറിയന്റല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ സ്‌കൗട്ട് ആന്റ് ഗൈഡ്‌സ് യൂണിറ്റിന്റെ കീഴില്‍ സ്റ്റുഡന്റ് പാലിയേറ്റീവ് ക്ലബ്ബിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. സാന്ത്വനത്തില്‍ ഞങ്ങളുണ്ട് കൂടെ എന്ന പേരില്‍ ആരംഭിച്ച സ്റ്റുഡന്റ്‌സ് പാലിയേറ്റീവ് ക്ലബ് സാന്ത്വന പരിചരണ രംഗത്ത് വിദ്യാര്‍ഥികളുടെ പങ്ക് ഫലപ്രദമായി വിനിയോഗിക്കുക, സമൂഹത്തിലെ യാതനകള്‍ അനുഭവിക്കുന്ന ജനവിഭാഗങ്ങളെ കണ്ടെത്തി സഹായം എത്തിക്കുക, ജീവിത ശൈലീ രോഗങ്ങള്‍ക്കെതിരേ ബോധവല്‍ക്കരണം നടത്തുക എന്നീ ലക്ഷ്യങ്ങളോടെയാണ് ആരംഭിക്കുന്നത്. പ്രിന്‍സിപ്പല്‍ കെ ഉണ്ണീന്‍ സ്റ്റുഡന്റ് പാലിയേറ്റീവ് ക്ലബ്ബ് ഉദ്ഘാടനം ചെയ്തു. സ്‌കൗട്ട് മാസ്റ്റര്‍ ഒ മുഹമ്മദ് അന്‍വര്‍ അധ്യക്ഷത വഹിച്ചു. എസ്‌ഐപി ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ വി പി റഹീസ്, എടത്തനാട്ടുകര പെയിന്‍ ആന്റ് പാലിയേറ്റീവ് സൊസൈറ്റി ട്രഷറര്‍ ബഷീര്‍ ചാലിയന്‍, അക്ബര്‍  പുത്തന്‍ കളത്തില്‍, സി. കെ റിഷാദ്, വി അന്‍ഫല്‍, സി ശ്രീലക്ഷ്മി, കെ ആഷിഖ്, ഖദീജ പാറോക്കോട്ടില്‍ സംസാരിച്ചു.സ്റ്റുഡന്റ് പാലിയേറ്റീവ് ക്ലബ്ബ് ഭാരവാഹികള്‍: പി നദീം ഹംസ (പ്രസിഡന്റ്), മിഷാല്‍ സി ഹുസൈന്‍ (വൈസ് പ്രസിഡന്റ്), വി എ അന്‍ഫല്‍ (സെക്രട്ടറി), സൂരജ്, ഖദീജ പാറോക്കോട്ടില്‍ ലിന്‍ഷിയ, (ജോ.സെക്രട്ടറി),  കെ ആഷിഖ് (ട്രഷറര്‍).
Next Story

RELATED STORIES

Share it