kozhikode local

കാരുണ്യ കരങ്ങളുമായി വീട്ടമ്മമാരുടെ പ്രദര്‍ശനം

കോഴിക്കോട്: ‘സ്്‌നേഹവര്‍ണങ്ങളു’മായി വീട്ടമ്മമാരെത്തി. അസുഖം ബാധിച്ച് മെഡിക്കല്‍ കോളജില്‍ ചികില്‍സയില്‍ കഴിയുന്ന കുട്ടികള്‍ക്കായി. കഴിഞ്ഞ അഞ്ചു വര്‍ഷമായി കാന്‍സര്‍ ബാധിച്ച കുട്ടികള്‍ക്കായി പഠനോപകരണങ്ങള്‍, ഡിവിഡി, കംപ്യൂട്ടര്‍, പഠനമേശ കളിക്കോപ്പുകള്‍ എന്നിവ കുട്ടികള്‍ക്ക് സമ്മാനിച്ചു വരികയാണ് ഈ അമ്മമാരുടെ കൂട്ടായ്്മ.
സ്്‌നേഹ വര്‍ണങ്ങള്‍’ എന്ന പേരില്‍ പ്രദര്‍ശന വിപണന മേള ഒരുക്കി അതില്‍ നിന്നും സ്വരൂപിക്കുന്ന പണം ഉപയോഗിച്ചാണ് ഇവര്‍ കുട്ടികള്‍ക്ക് സമ്മാനങ്ങള്‍ നല്‍കുന്നത്. കുട്ടികള്‍ക്ക് കളിക്കാന്‍ ആശുപത്രി പരിസരത്ത് കുട്ടികളുടെ പാര്‍ക്ക് നിര്‍മിച്ചു നല്‍കുകയും ചെയ്തിട്ടുണ്ട്. ആറാം വര്‍ഷത്തെ പ്രദര്‍ശനം ഇന്നലെ ടാഗോര്‍ ഹാളിനു മുന്‍വശത്തെ സൃഷ്ടി ആര്‍ട് ഗ്യാലറിയില്‍ തുടങ്ങി. മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു.
പ്രദര്‍ശനത്തിലൂടെ സ്വരൂപിക്കുന്ന തുക മെഡിക്കല്‍ കോളജിലെ (ഐഎംസിഎച്ച്) അസുഖബാധിതരായ കുട്ടികളുടെ വാര്‍ഡ് നവീകരിച്ചു നല്‍കാനാണ് ഉദ്ദേശിക്കുന്നതെന്ന് വീട്ടമ്മമാര്‍ പറഞ്ഞു. പത്തിന് സമാപിക്കും. ഗീതാവാസുദേവന്‍, പ്രണീത ദിവാകരന്‍, പ്രംജ ബാബുരാജ്, രുഗ്്മിണി എസ് നായര്‍, ലതാരാജന്‍, രാധികാ രഞ്ജിത്, വീണ ബാബു, അനുപമ സുനില്‍ എന്നിവരാണ് ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലെ പങ്കാളികള്‍.
Next Story

RELATED STORIES

Share it