Alappuzha local

കായംകുളത്ത് അക്രമവും പിടിച്ചുപറിയും; പിന്നില്‍ കഞ്ചാവ് സംഘമെന്ന്



കായംകുളം: ജനങ്ങളെ ഭീതിയിലാഴ്ത്തി അക്രമവും പിടിച്ചുപറിയും വ്യാപിക്കുന്നു. പിന്നില്‍ കഞ്ചാവു ലഹരിമാഫിയാ സംഘങ്ങളാണെന്ന് സംശയം. കഴിഞ്ഞ ആഴ്ച ദേശീയ പാതയില്‍ കമലാലയം ജങ്ഷന് സമീപം സ്‌കൂട്ടറില്‍ യാത്രചെയ്യുകയായിരുന്ന  ബാങ്ക് മാനേജരെ തടഞ്ഞു നിര്‍ത്തി  ഏഴായിരം  രൂപയും എടിഎം കാര്‍ഡും പഴ്‌സും തട്ടിയെടുത്തിരുന്നു. തൊട്ടടുത്ത ദിവസമാണ് ദേശീയ പാതയില്‍ ചിറക്കടവം ജങ്ഷനില്‍  ഉച്ചസമയത്തു  സ്‌കൂട്ടറില്‍യാത്ര ചെയ്യുകയായിരുന്ന കീരിക്കാട് തെക്കു വയലില്‍ പീടികയില്‍ വിജയകുമാറിന്റെ ഭാര്യ അജിതയുടെ  രണ്ടര പവന്റെ മാല ബൈക്കിലെത്തിയ സംഘം പൊട്ടിച്ചെടുത്ത് . കഴിഞ്ഞ ദിവസം കൃഷ്ണപുരം ഞക്കനാല്‍ കൈലാസ് വീട്ടില്‍ ബിനുവിന്റെ ഭാര്യ ചിത്രയുടെ  12 ഗ്രാം തൂക്കം വരുന്ന മാല് മോഷ്ടാവ് അപഹരിച്ചിരുന്നു. രാത്രി എട്ടോടെ വീടിന്റെ അടുക്കള വാതിലില്‍ നിന്ന് കുഞ്ഞിനെ കുളിപ്പിക്കുന്നതിനിടയില്‍ മോഷ്ടാവ് പിന്നിലൂടെ എത്തി മാലപൊട്ടിച്ചു കടന്നുകളയുകയായിരുന്നു.  കഴിഞ്ഞദിവസങ്ങളില്‍ ഐക്യ ജങ്്്ഷനില്‍ കടകള്‍ക്കു നേരെ സാമൂഹിക വിരുദ്ധര്‍ അക്രമവുമുണ്ടായി. ദേശീയ പാതയില്‍ ഓച്ചിറക്കും ഹരിപ്പാടിനും ഇടയില്‍ ടൂറിസ്റ്റ് ബസ്സുകള്‍ ഉള്‍പ്പെടെയുള്ള വാഹങ്ങള്‍ക്കു നേരെ അക്രമം നടക്കുന്നതും പതിവായിരിക്കുകയാണ്. കഴിഞ്ഞ രണ്ടു മാസത്തിനിടെ നിരവധി സംഭവങ്ങളാണ് നടന്നിട്ടുള്ളത്. അടുത്തിടെ  ആലപ്പുഴയില്‍ നിന്നു കൊല്ലം ഭാഗത്തേക്ക് പോവുകയായിരുന്ന ടുറിസ്റ്റ്് ബസ്് ഡ്രൈവറെ സൈഡ് കൊടുത്തില്ലെന്നാരോപിച്ചു ഒരു സംഘം മര്‍ദിച്ചിരുന്നു. ഒരാഴ്ച മുമ്പ് ദേശീയപാതയില്‍  കൃഷ്ണപുരത്ത്് ബൈക്കിലെത്തിയ സംഘം ടുറിസ്റ്റ്് ബസ്സിനും ലോറിക്കും നേരെ കല്ലേറ് നടത്തി ഭീകര അന്തരീക്ഷം സൃഷ്ടിച്ചു.  ഇത്തരത്തിലുള്ള അക്രമി സംഘങ്ങങ്ങള്‍ നഗരത്തിലും പരിസര പ്രദേശങ്ങളിലും സജീവമായിരിക്കുകയാണ്.  കായംകുളം  കാര്‍ത്തികപ്പള്ളി റോഡ്,കൃഷ്ണപുരം   ചൂനാട് റോഡ് , കെപി റോഡ്, നഗര മധ്യത്തിലെ റോഡ്  ഉള്‍പ്പെടെയുള്ള പ്രധാന റോഡുകളില്‍ ബൈക്കുകളില്‍ അഭ്യാസ പ്രകടനങ്ങള്‍ നടത്തുന്ന സംഘങ്ങളും സജീവമാണ്. 15 നും 25 നും ഇടയില്‍ പ്രായമുള്ള ഇത്തരക്കാരുടെ അപകടകരമായ അഭ്യാസങ്ങള്‍ മറ്റു  യാത്രക്കാര്‍ക്ക് ഭീഷണിയായി മാറിയിരിക്കുകയാണ്.  ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുമ്പോഴും പോലിസിന്റെ ഭാഗത്തു നിന്ന്്് ആവശ്യമായ നടപടികള്‍ ഉണ്ടാവാത്തത് പ്രതിഷേധങ്ങള്‍ക്കു കാരണമായിരിക്കുകയാണ് .
Next Story

RELATED STORIES

Share it