thrissur local

കാനയില്‍നിന്ന് കോരിയിട്ടത് കക്കൂസ് മാലിന്യം; മൂക്കു പൊത്തി നാട്ടുകാര്‍

വാടാനപ്പള്ളി: ദേശീയ പാതയില്‍ വാടാനപ്പള്ളി ചിലങ്ക ജങ്ഷന്‍ കക്കൂസ് മാലിന്യ കേന്ദ്രമായി. പൊതുകാനയില്‍നിന്ന് കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി കോരിയെടുത്തതാണ് മനുഷ്യ വിസര്‍ജ്ജ്യം.കാനയിലെ നീരൊഴുക്ക് സുഗമമാക്കാന്‍ ദേശീയ പാത അധികൃതര്‍ എസ്‌കവേറ്റര്‍ ഉപയോഗിച്ച് മണ്ണ് നീക്കം ചെയ്യാന്‍ ശ്രമിക്കുകയായിരുന്നു.
എന്നാല്‍ കാനയില്‍ നിറയെ സെപ്റ്റിക് ടാങ്ക് മാലിന്യമായിരുന്നു.സംഭവത്തില്‍ സെപ്റ്റിക് ടാങ്കില്‍നിന്ന് കാനയിലേയ്ക്ക് പൈപ്പിട്ട് വിസര്‍ജ്ജ്യം ഒഴുക്കിയതായി കണ്ടെത്തിയ ചിലങ്ക ജങ്ഷനിലെ ഫാസ്റ്റ് ഫുഡ് സ്ഥാപനം ആരോഗ്യ വിഭാഗം അടപ്പിച്ചു.എന്നാല്‍ കോരിയെടുത്ത മാലിന്യം റോഡരികില്‍ കൂട്ടിയിട്ട് ജനത്തെക്കൊണ്ട് മൂക്ക് പൊത്തിപ്പിക്കുകയാണ് അധികൃത ര്‍.  ദുര്‍ഗന്ധത്തെ തുടര്‍ന്ന് കടകളിലേയ്ക്ക് ഉപഭോക്താക്കള്‍ കയറുന്നില്ല.മൂക്ക് പൊത്തിയും മിഴികളടച്ചും തിരിച്ചോടുകയാണ് നാട്ടുകാര്‍. കച്ചവടക്കാര്‍ റൂം ഫ്രഷ്‌നറും ചന്ദനത്തിരിയും ഉപയോഗിച്ച് ദുര്‍ഗന്ധത്തില്‍നിന്ന് ആശ്വാസം കണ്ടെത്തുകയാണ്. വര്‍ഷങ്ങള്‍ക്ക് മുമ്പും സമാന പ്രശ്‌നം വാടാനപ്പള്ളിയില്‍ വന്‍ വിവാദം സൃഷ്ടിച്ചിരുന്നു.എന്നാ ല്‍ കാന പരിശോധന യഥാസമയം നടത്താത്തതിനാല്‍ അന്ന് നീക്കം ചെയ്ത പൈപ്പ് സ്ഥാപന ഉടമ വീണ്ടും സ്ഥാപിക്കുകയായിരുന്നു.
Next Story

RELATED STORIES

Share it