kozhikode local

കാത്തിരിപ്പിനൊടുവില്‍ ചമ്പേരിത്താഴെ റോഡ് നിര്‍മാണം തുടങ്ങി

കുറ്റിയാടി: ഏറെക്കാലത്തെ കാത്തിരിപ്പുകള്‍ക്കൊടുവില്‍ ചങ്ങരോത്ത് പഞ്ചായത്തിലെ ചെമ്പേരിത്താഴെ റോഡ് നിര്‍മാണം തുടങ്ങി. ഇരു വശവും കരിങ്കല്ല് ഉപയോഗിച്ച് കെട്ടിയുയര്‍ത്തി മണ്ണിട്ടുനികത്തി ഗതാഗതയോഗ്യമാക്കാനുള്ള നടപടിയാണ് തുടരുന്നത്.
2017-18 വര്‍ഷം അനുവദിച്ച ആറരലക്ഷം രൂപയാണ് ഇതിനായി വിനിയോഗിക്കുന്നത്. റോഡിന്റെ പരമാവധി പ്രവൃത്തി ഇത് ഉപയോഗിച്ച് പൂര്‍ത്തീകരിക്കുമെന്നും കുടുതല്‍ തുക അടുത്ത സാമ്പത്തിക വര്‍ഷം അനുവദിച്ചു കിട്ടാന്‍ ശ്രമിക്കുമെന്നും പഞ്ചായത്ത് അംഗം എം കെ ഫാത്തിമ അറിയിച്ചു.
Next Story

RELATED STORIES

Share it