kasaragod local

കാടും മലയും താണ്ടി കോളനിക്കാരുടെ പ്രശ്‌നങ്ങള്‍ കണ്ടറിഞ്ഞ് ജില്ലാ പോലിസ് മേധാവി

കാസര്‍കോട്: പട്ടികജാതി പട്ടികവര്‍ഗ വിഭാഗക്കാരുടെ പ്രശ്‌നങ്ങള്‍ നേരിട്ട് കണ്ട് മനസ്സിലാക്കുന്നതിന്റെ ഭാഗമായി ജില്ലാ പോലിസ് മേധാവി ഡോ. എ ശ്രീനിവാസ് ബേഡകം പോലിസ് സ്റ്റേഷന്‍ പരിധിയിലെ ചൂളംകല്ല് കോളനി സന്ദര്‍ശിച്ച് കോളനിക്കാരുടെ പരാതികള്‍ സ്വീകരിച്ചു. ഉള്‍പ്രദേശത്തുള്ള ഈ കോളനിയിലേക്ക് വാഹന സൗകര്യം ഇല്ലാതിരുന്നിട്ടും ഒരു കിലോമീറ്ററോളം നടന്നാണ് അദ്ദേഹം കോളനിയിലെത്തിയത്.
ജില്ലാ പോലിസ് മേധാവി മാസംതോറും ജില്ലയിലെ വിവിധ കോളനികള്‍ സന്ദര്‍ശിച്ച് പരാതി പരിഹാര അദാലത്തുകള്‍ സംഘടിപ്പിച്ചുവരുന്നതിന്റെ ഭാഗമായാണ് ചൂളംകല്ല് കോളനി സന്ദര്‍ശിച്ചത്.
അദാലത്തില്‍ 92 പരാതികള്‍ ലഭിച്ചു. വിവിധ വകുപ്പുകളുടെ സഹകരണത്തോടെ നടത്തിയ അദാലത്തില്‍ ആരോഗ്യ വകുപ്പ് പഞ്ചായത്ത്, എക്‌സൈസ്, റവന്യൂ, കെഎസ്ഇബി, വാട്ടര്‍ അതോറിറ്റി തുടങ്ങിയ വകുപ്പിലെ ഉദ്യോഗസ്ഥര്‍ സംബന്ധിച്ചു. കുറ്റിക്കോല്‍ പഞ്ചായത്ത് പ്രസിഡന്റ് എന്‍ ടി ലക്ഷ്മി അദ്ധ്യക്ഷത വഹിച്ചു.
കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് അംഗം ലില്ലി തോമസ്, കുറ്റിക്കോല്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ദാമോദരന്‍, എസ്എംഎസ് ഡിവൈഎസ്പി എല്‍ സുരേന്ദ്രന്‍, ബേഡകം എസ്‌ഐ ടി പി ദയാനന്ദന്‍ സംബന്ധിച്ചു.
Next Story

RELATED STORIES

Share it