Kottayam Local

കാഞ്ഞിരപ്പള്ളിയിലും ഭരണമാറ്റത്തിന് കളമൊരുങ്ങിയേക്കും



കാഞ്ഞിരപ്പള്ളി: ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ കേരളാ കോണ്‍ഗ്രസ്സിനെ സിപിഎം പിന്തുണച്ചതോടെ കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്തിലും പാറത്തോട് പഞ്ചായത്തിലും ഭരണമാറ്റത്തിനു കളമൊരുങ്ങും. ബ്ലോക്ക് പഞ്ചായത്തില്‍ സിപിഐയുടെ നിലപാട് നിര്‍ണായകമാണ്. 15 അംഗങ്ങളില്‍ കോണ്‍ഗ്രസ്സിന് ഏഴ്, സിപിഎമ്മിന് നാല്, കേരളാ കോണ്‍ഗ്രസ് (എം) മൂന്ന്, സിപിഐ ഒന്ന് എന്നിങ്ങനെയാണ് കക്ഷി നില. നിലവില്‍ യുഡിഎഫിനാണ് ഭരണം. സിപിഐയുടെ നിലപാട് നിര്‍ണായകമാവും. ജില്ലാ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ സിപിഐ വിട്ടു നിന്നിരുന്നു. പാറത്തോട് പഞ്ചായത്തില്‍ കോണ്‍ഗ്രസ്, കേരളാ കോണ്‍ഗ്രസ് സംഖ്യമാണ് ഭരിക്കുന്നത്. സിപിഎമ്മും കേരളാ കോണ്‍ഗ്രസ്സും ഒന്നിച്ചാല്‍ യുഡിഎഫ് ഭരണം നഷ്ടമാവും. കേരളാ കോണ്‍ഗ്രസ്സിന് ആറും സിപിഎമ്മിന് അഞ്ചും കോണ്‍ഗ്രസ്സിന് നാലും സിപിഐക്ക് രണ്ടും എസ്ഡിപിഐ, ജനപക്ഷം എന്നീ പാര്‍ട്ടികള്‍ക്ക് ഒരോ അംഗങ്ങള്‍ വീതമാണുള്ളത്.നിലവില്‍ ഇവിടെ കേരള കോണ്‍ഗ്രസിനാണ് പ്രസിഡന്റ് സ്ഥാനം.കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കേരള കോണ്‍ഗ്രസിനെതിരേ പരസ്യമായി രംഗത്തെത്തിയത് പുതിയ ഭരണമാറ്റത്തിന് വഴിതെളിയുമെന്നാണ് സൂചിപ്പിക്കുന്നത്.
Next Story

RELATED STORIES

Share it