kannur local

കാക്കയങ്ങാട്ട് സ്‌ഫോടനം; പോലിസ് പരിശോധന നടത്തി

ഇരിട്ടി: കാക്കയങ്ങാടിനടുത്ത പുല്ലാഞ്ഞിയോട്ട് വന്‍ സ്‌ഫോടനം. നരഹരി പറമ്പില്‍ സ്വകാര്യവ്യക്തിയുടെ കശുമാവിന്‍ തോപ്പില്‍ കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് മുഴക്കുന്ന് എസ്‌ഐ പി രാജേഷിന്റെ നേതൃത്വത്തില്‍ പോലിസ് സ്ഥലത്തെത്തി പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. വെടിമരുന്നിന്റെ മണമുണ്ടായിരുന്നു. എന്നാല്‍, ബോംബോ, മറ്റ് അവശിഷ്ടങ്ങളോ ലഭിച്ചില്ല. ഇതേത്തുടര്‍ന്ന് പ്രദേശത്ത് ബോംബ് സ്‌ക്വാഡിന്റെ സഹായത്തോടെ വ്യാപക പരിശോധന നടത്തി.
Next Story

RELATED STORIES

Share it