Kottayam Local

കാംപസ് ഫ്രണ്ട് ഇടപെടല്‍ വിജയം കണ്ടു ; ഈദുല്‍ ഫിത്വ്ര്‍ ദിനത്തിലെ പരീക്ഷ മാറ്റിവയ്ക്കുമെന്ന് വിസിയുടെ ഉറപ്പ്‌



കോട്ടയം: എംജി യൂനിവേഴ്‌സിറ്റിയുടെ കീഴിലുള്ള കോളജുകളില്‍ ഡുവല്‍ ഡിഗ്രി എംസിഎ റെഗുലര്‍ പരീക്ഷ ഈദുല്‍ ഫിത്വ്ര്‍ ദിനത്തില്‍ വച്ചിരിക്കുന്നത് മാറ്റിവയ്ക്കണമെന്നാവശ്യപ്പെട്ട് കാംപസ് ഫ്രണ്ട് വൈസ് ചാന്‍സലര്‍ ബാബു സെബാസ്റ്റ്യനു പരാതി നല്‍കി. ഇന്നലെ ഉച്ചയ്ക്ക് 2.30ന് വൈസ് ചാന്‍സലറെ നേരില്‍കണ്ട് പരാതി ബോധിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് പരീക്ഷ മാറ്റിവയ്ക്കുമെന്ന് വൈസ് ചാന്‍സലര്‍ ഉറപ്പു നല്‍കി. കഴിഞ്ഞ ദിവസമാണ് എംജി യൂനിവേഴ്‌സിറ്റി പരീക്ഷാ ടൈംടേബിള്‍ പുറത്തുവിട്ടത്. ഡിഡി എംസിഎ ആറാം സെമസ്റ്റര്‍ പരീക്ഷയാണ് ഈ മാസം 23ന് ആരംഭിക്കുന്നത്. എന്നാല്‍, കോഴ്‌സിലെ വിഷയമായ ഐടി ഇന്‍ഫ്രാസ്ട്രക്ചര്‍ മാനേജ്‌മെന്റിന്റെ പരീക്ഷയാണ് ഈദുല്‍ഫിത്വര്‍ ദിനമായ 26ന് വച്ചത്.ഇതു മാറ്റിവയ്ക്കണമെന്നാവശ്യപ്പെട്ടാണ് കാംപസ് ഫ്രണ്ട് സംസ്ഥാന സെക്രട്ടറി സി പി അജ്മലിന്റെ നേതൃത്വത്തില്‍ വൈസ് ചാന്‍സലറിനു പരാതി നല്‍കിയത്. പൊതു അവധി ദിനം നോക്കാതെ പരീക്ഷാ ടൈംടേബിള്‍ തയ്യാറാക്കിയത് അനുവദിക്കാനാവില്ലെന്നായിരുന്നു കാംപസ് ഫ്രണ്ടിന്റെ ആവശ്യം. കോട്ടയം ജില്ലാ പ്രസിഡന്റ് കെ എച്ച് അബ്ദുല്‍ ഹാദി, അജ്മല്‍ അന്‍സാരി, ഷഹബാസ് അബൂബക്കര്‍ എന്നിവര്‍ സംബന്ധിച്ചു. എംജി യൂനിവേഴ്‌സിറ്റിക്കു കീഴില്‍ കാഞ്ഞിരപ്പള്ളി അമല്‍ജ്യോതി കോളേജ്, ഡീപോള്‍ കോളേജ് അങ്കമാലി, എസ്‌സിഎംഎസ് മൂട്ടം, ക്രൈസ്റ്റ് കോളേജ് മൂവാറ്റുപുഴ തുടങ്ങിയ കോളജുകളിലെ വിദ്യാര്‍ഥികളാണ് ഇതു സംബന്ധിച്ച് പരാതി ഉന്നയിച്ചത്.
Next Story

RELATED STORIES

Share it