malappuram local

കാംപസുകളില്‍ ദലിതന്റെ ശബ്ദമായിരുന്നു രോഹിത് വെമുലയെന്ന് മാതാവ് രാധിക

കൊണ്ടോട്ടി: ഇന്ത്യയിലെ ദലിതര്‍ക്കായി ശബ്ദിച്ച അംബേദ്ക്കറിനും കണ്‍ഷുറാമിനും ശേഷം മൂന്നാമത്തെയാളായിരുന്നു തന്റെ മകന്‍ രോഹിത് വെമുലയെന്ന് രാധിക വെമുല പറഞ്ഞു. കൊണ്ടോട്ടി ഇഎംഇഎ ട്രൈനിങ് കോളജ് യൂനിയന്റെ ആഭിമുഖ്യത്തില്‍ നടത്തിയ എന്‍ട്രി ഹ്യൂമന്‍ മനുഷ്യാവകാശ സമ്മേളനത്തില്‍ സംസാരിക്കുകയയായിരുന്നു അവര്‍. രാജ്യത്തെ മുഴുവന്‍ കാംപസുകളിലും മകന്റെ പ്രവര്‍ത്തനങ്ങള്‍ തുറന്ന് പറയാനാണ് ശ്രമിക്കുന്നതെന്നും അവര്‍ പറഞ്ഞു. തന്റെ മറ്റൊരു മകന്‍ രാജാ വെമുലയ്ക്കും ഭാര്യ ഫാത്വിമ വെമുലയ്ക്കും പിറന്ന കുഞ്ഞിനും രോഹിത് വെമുല എന്നാണ് പേരിട്ടതെന്നും അവര്‍ പറഞ്ഞു. സമ്മേളനം ടി വി ഇബ്രാഹീം എംഎല്‍എ ഉദ്ഘാടനം ചെയ്തു. കോളജ് യൂനിയന്‍ ചെയര്‍മാന്‍ കെ എം ഇസ്മായീല്‍ അധ്യക്ഷത വഹിച്ചു. ദലിത് ആക്ടീവിസ്റ്റ് സുദിപ്‌തൊ മോണ്ടല്‍ ബംഗളൂരൂ, ഷരീഫ് കുറ്റൂര്‍ എന്നിവര്‍ മുഖ്യപ്രഭാഷണം നടത്തി. ഹഫ്‌സ മോള്‍, മുഹമ്മദ് ഷാഫി, എന്‍ എ കരീം, ഷരീഫ്, പി വി അഹമ്മദ് സാജു, അധ്യാപകരായ ശാഹിനാ കടക്കോട്ടിരി, ടി രാജേഷ്, കെ സാവിത്രി, എം ഷില്‍ജിത്ത്, യസനീന്‍ ബാബു, സി എ ഷാല്‍മിയ, കെ ഷംന, കെ പി  മുഹമ്മദ് ഫായിസ്, ജാബിര്‍, അന്‍സാരി സംസാരിച്ചു.
Next Story

RELATED STORIES

Share it