thrissur local

കാംപസുകളിലെയും സ്‌കൂളുകളിലെയും അക്രമം: നടപടി കര്‍ശനമാക്കി പോലിസ്

തൃശുര്‍: ജില്ലയിലെ കാംപസുകളിലെയും ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളിലെയും സീനിയര്‍, ജൂനിയര്‍ തര്‍ക്കങ്ങള്‍ കൈയ്യാങ്കളിയിലേക്കും അക്രമങ്ങളിലേക്കും വ്യാപിക്കുന്നത് തടയാന്‍ പോലിസ് നടപടി. ക്രമാതീതമായി പാരലല്‍ കോളജുകളിലടക്കം കേസുകള്‍ വര്‍ധിച്ചതിനാലാണിത്.
കുന്നംകുളം പഴഞ്ഞി എംഡി കോളജ്, ചിറ്റിലപ്പിള്ളി ഐഇഎസ്, കോലഴി ചിന്മയ, ഒരുമനയൂര്‍ ഇസ്‌ലാമിക് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എന്നിവിടങ്ങളിലെല്ലാം സീനിയര്‍- ജൂനിയര്‍ വിദ്യാര്‍ഥികള്‍ തമ്മിര്‍ സംഘര്‍ഷമുണ്ടായ പശ്ചാത്തലത്തിലാണ് പോലിസ് നടപടി ശക്തമാക്കിയത്.
സംഘംചേരല്‍, ഗൂഢാലോചന, അതിക്രമം വകുപ്പുകളെടുത്ത് കേസെടുത്തിട്ടുണെന്നു പോലിസ് അറിയിച്ചു. ചെറിയ തര്‍ക്കം സംഘര്‍ഷത്തിലേക്കും പുറമേ നിന്നു വരുന്നവരുടെ നേതൃത്വത്തിലുള്ള അതിക്രമത്തിലേക്കും മാറുന്ന സാഹചര്യം തടയാനായി പോലിസ് ജാഗ്രത തുടങ്ങി. മാനേജ്‌മെന്റും പിടിഎയും പല സംഭവങ്ങളും ഒതുക്കി തീര്‍ക്കുന്നുണ്ടെങ്കിലും ചിലയിടങ്ങളില്‍ ഹോസ്റ്റലുകളിലും കാംപസിനകത്തും അക്രമം നടക്കുന്നത് കേസാകുന്നുണ്ട്.
പേരാമംഗലം പോലിസ് ചിറ്റിലപ്പിള്ളി ഐഇഎസിലെ 18 വിദ്യാര്‍ഥികളുടെ പേരിലാണ് കേസെടുത്തത്. വിദ്യാര്‍ഥി രാഷ്ട്രീയസംഘര്‍ഷങ്ങള്‍ പതിവായ ജില്ലയിലെ പ്രമുഖ കാംപസുകള്‍ക്ക് പുറമെയാണ് ഇത്തരം സംഭവങ്ങള്‍.
ഈ അധ്യയന വര്‍ഷം കേരളവര്‍മ്മ 4, ഗവ. എന്‍ജിനീയറിങ് കോളജ് 4, കുട്ടനെല്ലൂര്‍ ഗവ. കോളജ് 4, തൃശൂര്‍ എംടിഐ 3, ഗുരുവായൂര്‍ ശ്രീകൃഷ്ണ കോളജ് 1, തലക്കോട്ടുകര വിദ്യ എന്‍ജിനീയറിങ് കോളജ് 1 എന്നിങ്ങനെ ആകെ 17 വിദ്യാര്‍ഥി അതിക്രമ കേസുകളെടുത്തിട്ടുണ്ട്. ഡോ. ജോണ്‍ മത്തായി സെന്ററിലെ വിദ്യാര്‍ഥിനിയുടെ പരാതിയില്‍ ഒരു റാഗിങ് കേസും എടുത്ത് നടപടി സ്വീകരിച്ചിട്ടുണ്ട്.
മാനസികമായും ശാരീരികമായും ജൂനിയര്‍ വിദ്യാര്‍ഥികളെ അക്രമിച്ച് രസിക്കുന്ന ക്രൂരവിനോദം സീനിയര്‍ വിദ്യാര്‍ഥികള്‍ ചെയ്യുന്നപക്ഷം ഉടന്‍ പോലിസില്‍ അറിയിച്ച് നടപടി സ്വീകരിക്കണമെന്ന് കമ്മീഷണര്‍ യതീഷ്ചന്ദ്ര അറിയിച്ചു.
പരാതികള്‍ ജില്ലാപോലിസ് ഔദ്യോഗിക ഫെയ്‌സ്ബുക്കില്‍ ഇന്‍ബോക്‌സിലും നല്‍കാം ംംം.ളമരലയീീസ.രീാ/ േവൃശ ൈൗൃരശ്യേുീഹശരല. ഇമെയില്‍ രുേെ ൃ.ുീഹ@സലൃമഹമ.ഴീ്.ശി, ഫോ ണ്‍- 0487 2423511.

Next Story

RELATED STORIES

Share it