കശ്മീര്‍: കുട്ടികള്‍ക്ക് എതിരേയുള്ള കല്ലേറ് കേസുകള്‍ പിന്‍വലിക്കും

ശ്രീനഗര്‍: കശ്മീരില്‍ കുട്ടികള്‍ക്കെതിരേ ചുമത്തിയിട്ടുള്ള കല്ലേറ് കേസുകള്‍ പിന്‍വലിക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്. അവരെ എളുപ്പത്തില്‍ തെറ്റിദ്ധരിപ്പിക്കാനാവും, അങ്ങനെയാണ് അവര്‍ കുറ്റകൃത്യത്തിലേക്ക് എത്തിപ്പെടുന്നതെന്നും രാജ്‌നാഥ് സിങ് പറഞ്ഞു. ശ്രീനഗറില്‍ നടന്ന സ്‌പോര്‍ട്‌സ് കോണ്‍ക്ലേവില്‍ പങ്കെടുത്തുകൊണ്ടാണ് രാജ്‌നാഥ് കേസുകള്‍ പിന്‍വലിക്കുമെന്ന പ്രഖ്യാപനം നടത്തിയത്. അക്രമസ്വഭാവം വിട്ട് കുട്ടികളും യുവാക്കളും പുതിയ ജീവിതത്തിലേക്ക് തിരിച്ചെത്തുമെന്ന് ഉറപ്പുണ്ട്. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ അതിനു വേണ്ടതെല്ലാം ചെയ്യുമെന്നും രാജ്‌നാഥ് സിങ് പറഞ്ഞു. രണ്ടുദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായാണ് രാജ്‌നാഥ് സിങ് കശ്മീരിലെത്തിയത്.
ഉമ്മ
Next Story

RELATED STORIES

Share it