Flash News

കശ്മീര്‍ : ഏറ്റുമുട്ടലില്‍ മസൂദ് അസ്ഹറിന്റെ മരുമകന്‍ മരിച്ചു



ശ്രീനഗര്‍: ജയ്‌ശെ മുഹമ്മദ് നേതാവ് മൗലാനാ മസൂദ് അസ്ഹറിന്റെ മരുമകനും ജയ്‌ശെ കമാന്‍ഡറുമടക്കം മൂന്ന് പേര്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടതായി സുരക്ഷാ ഉദ്യോഗസ്ഥര്‍ പറഞ്ഞു. ദക്ഷിണ കശ്മീരിലെ പുല്‍വാമാ ജില്ലയില്‍ കഴിഞ്ഞ ദിവസമാണ് ഏറ്റുമുട്ടലുണ്ടായത്. ജയ്‌ശെ കമാന്‍ഡര്‍ മഹ്മൂദ് ഭായ്, മസൂദ് അസ്ഹറിന്റെ മരുമകന്‍ തലാഹ് റാഷിദ്, വസിം അഹ്മദ് ഗനി എന്നിവരാണ് കൊല്ലപ്പെട്ടത്. ഇവരില്‍ നിന്ന് പാക് സേന ഉപയോഗിക്കുന്ന യുഎസ് നിര്‍മിത റൈഫിള്‍ കണ്ടെടുത്തുവെന്നും സുരക്ഷാ ഉദ്യോഗസ്ഥര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. തലാഹ് റാഷിദ് കൊല്ലപ്പെട്ടതായി ജയ്‌ശെ മുഹമ്മദ് വക്താക്കള്‍ പറഞ്ഞതായി പ്രാദേശിക വാര്‍ത്താ ഏജന്‍സിയും അറിയിച്ചു. കൊല്ലപ്പെട്ടത് തങ്ങളുടെ പ്രവര്‍ത്തകനാണെന്ന് അംഗീകരിച്ച സംഘടനാ നേതാക്കളോട് നന്ദി അറിയിക്കുന്നതായി കശ്മീര്‍ ഇന്‍സ്‌പെകടര്‍ ജനറല്‍ മുനീര്‍ ഖാന്‍ പറഞ്ഞു. ഇവര്‍ പാക് പൗരന്‍മാരാണെന്ന് വ്യകതമായതിനാല്‍ മൃതശരീരം ഏറ്റുവാങ്ങാന്‍ പാകിസ്താന്‍ തയ്യാറാവണമെന്നും അദ്ദേഹം പറഞ്ഞു. പാക് സേന അക്രമികള്‍ക്ക് ആയുധം നല്‍കുന്നുവെന്നതിന്റെ വ്യക്തമായ തെളിവാണ് ഇവരില്‍ നിന്ന് പാക് സേന ഉപയോഗിക്കുന്ന യുഎസ് നിര്‍മിത റൈഫിള്‍ കണ്ടെടുത്ത സംഭവം. ഇത്തരം ആയുധങ്ങളുടെ ചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നത് സായുധ സംഘടനകളുടെ മനശ്ശാസ്ത്ര യുദ്ധ തന്ത്രമാണെന്നും അധികൃതര്‍ പറഞ്ഞു. 1999 ഡിസംബര്‍ 31ന് തട്ടിക്കൊണ്ടുപോയ ഇന്ത്യന്‍ എയര്‍ലൈന്‍സ് വിമാനത്തിലെ യാത്രക്കാരെ മോചിപ്പിക്കുന്നതിന് പകരമായി ഇന്ത്യ വിട്ടയച്ച മൂന്നുപേരില്‍ ഒരാളാണ് മസൂദ് അസ്ഹര്‍.
Next Story

RELATED STORIES

Share it