Flash News

കശ്മീരില്‍ ഷെല്ലാക്രമണത്തില്‍ കുടുംബത്തിലെ അഞ്ച് പേര്‍ കൊല്ലപ്പെട്ടു

കശ്മീരില്‍ ഷെല്ലാക്രമണത്തില്‍ കുടുംബത്തിലെ അഞ്ച് പേര്‍ കൊല്ലപ്പെട്ടു
X
ശ്രീനഗര്‍: കശ്മീരിലെ പൂഞ്ച് ജില്ലയില്‍ ജനവാസകേന്ദ്രത്തിന് നേരെ പാകിസ്ഥാന്‍ സേന നടത്തിയ ഷെല്ലാക്രമണത്തില്‍ അഞ്ച് പേര്‍ കൊല്ലപ്പെട്ടു. മൂന്ന് കുട്ടികളടക്കം ഒരു കുടുംബത്തിലെ അഞ്ച് പേരാണ് കൊല്ലപ്പെട്ടത്.



കശ്മീരിലെ ബാലക്കോട്ട് സെക്ടറില്‍ പാകിസ്താന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചത്. ഇന്നലെ രാത്രി മുതലാണ് ആക്രമണം തുടങ്ങിയത്. വീടിനുമുകളില്‍ പതിച്ച ഷെല്ലാണ് അഞ്ചുപേരുടേയും ജീവനെടുത്തത്. ആക്രമണത്തില്‍ രണ്ട് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഷെല്ലാക്രമണം തുടരുകയാണ്.
Next Story

RELATED STORIES

Share it