thrissur local

കശുമാവ് കര്‍ഷകര്‍ക്ക് ദുരിതം വിതച്ച് വേനല്‍മഴ

കൊടകര: കടുത്ത ചൂടിന് ആശ്വാസം പകര്‍ന്ന് പെയ്ത വേനല്‍മഴ, കശുമാവ് കര്‍ഷകര്‍ക്ക് ദുരിതമായി മാറി. സീസണ്‍ തുടക്കത്തില്‍ മികച്ച വില കിട്ടിയിരുന്ന കശുവണ്ടിക്ക് മഴ തുടങ്ങിയതോടെ വില കുത്തനെ ഇടിഞ്ഞതാണ് കര്‍ഷകരെ ദുരിതത്തിലാക്കുന്നത്. ജനുവരി അവസാനത്തോടെയാണ് കശുവണ്ടി വിളവെടുപ്പ് തുടങ്ങിയത്. സീസണ്‍ ആരംഭിച്ചപ്പോള്‍ വില കിലോഗ്രാമിന് 155 രൂപയായിരുന്നു.
ആദ്യത്തെ വേനല്‍മഴക്ക് തന്നെ വില അഞ്ചുരൂപയോളം കുറഞ്ഞു. ഇപ്പോള്‍ കിലോഗ്രാമിന് 120 രൂപ നിരക്കിലാണ് കച്ചവടക്കാര്‍ കശുവണ്ടി സംഭരിക്കുന്നത്. വരും ദിവസങ്ങളില്‍ ഇനിയും വില കുറയുമെന്നാണ് സൂചന. മഴപെയ്താല്‍ കശുവണ്ടിയുടെ നിറം മങ്ങി ഗുണനിലവാരം കുറയുന്നതിലാണ് വില കുറയുന്നതെന്നാണ് വിശദീകരണം. മഴക്കാറുനിറഞ്ഞ അന്തരീക്ഷം മാവുകളിലെ പൂങ്കുലകള്‍ കരിഞ്ഞുണങ്ങാനും കീടശല്യം വര്‍ധിക്കാനും കാരണമാകുന്നുണ്ട്.
കോടശേരി പഞ്ചായത്തിലെ മാരാങ്കോട് പ്രദേശത്ത് മാത്രമാണ് ഇപ്പോള്‍ വനംവകുപ്പിന്റെ കശുമാവുതോട്ടമുള്ളത്.
Next Story

RELATED STORIES

Share it