Flash News

കശാപ്പ് നിരോധിച്ചെന്ന പ്രചാരണം ശരിയല്ലെന്ന് എച്ച് രാജ



കൊച്ചി: കേന്ദ്രസര്‍ക്കാര്‍ ബീഫും അറവും നിരോധിച്ചെന്ന പ്രചാരണം ശരിയല്ലെന്ന് ബിജെപി ദേശീയ സെക്രട്ടറി എച്ച് രാജ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. നിരോധനം എന്നൊരു വാക്ക് നിയമത്തിലില്ല. കന്നുകാലി വ്യാപാരത്തിന് നിയന്ത്രണം മാത്രമാണ് ഏര്‍പ്പെടുത്തിയത്. ലൈസന്‍സുള്ള കശാപ്പുശാലകള്‍ക്ക് പ്രവര്‍ത്തിക്കാന്‍ തടസ്സമില്ല. പുതിയ ലൈസന്‍സുകള്‍ എടുക്കുന്നതിന് തടസ്സമില്ല.  ഭരണഘടനയുടെ സംയുക്ത പട്ടികയില്‍ ഉള്‍പ്പെട്ട വിഷയമായതിനാല്‍ നിയമം നിര്‍മിക്കാന്‍ കേന്ദ്രത്തിന് അധികാരമുണ്ട്. നിയമം സംബന്ധിച്ച് ഉയര്‍ന്ന അഭിപ്രായങ്ങള്‍ സര്‍ക്കാര്‍ പരിഗണിക്കും. ആവശ്യമുള്ളവയില്‍ തിരുത്തല്‍ വരുത്താനും തയ്യാറാണെന്ന് അദ്ദേഹം പറഞ്ഞു.
Next Story

RELATED STORIES

Share it