thrissur local

കവര്‍ച്ചാശ്രമത്തിനിടെ എടിഎം കൗണ്ടറിന് തീപിടിച്ചു



തൃശൂര്‍: നെല്ലിക്കുന്നില്‍ ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് അറുത്ത് കൊള്ളയടിക്കാന്‍ ശ്രമിക്കുന്നതിനിടെ എട ിഎം കൗണ്ടറിന് തീപിടിച്ചു. സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ എടി എം ശാഖയാണ് കൊള്ളയടിക്കാന്‍ ശ്രമിക്കുന്നതിനിടെ തീപിടിച്ചത്. തീപിടിത്തത്തിനെ തുടര്‍ന്ന് മോഷ്ടാക്കള്‍ എടിഎം കൊള്ളയടിക്കാനുള്ള ശ്രമം ഉപേക്ഷിച്ച് മുങ്ങുകയായിരുന്നു. ഇന്നലെ പുലര്‍ച്ചെ നാല് മണിയെടയാണ് സംഭവം. സെന്റ് സെബാസ്റ്റ്യന്‍ ദേവാലയത്തിന്റെ കീഴിലുള്ള ഷോപ്പിങ്ങ് സമുച്ചയത്തില്‍ പ്രവര്‍ത്തിക്കുന്ന എംടിഎം ശാഖയാണ് കൊള്ളയടിക്കാന്‍ ശ്രമിച്ചത്. വെളുപ്പിന് നാലിന് പള്ളിയിലെ സെക്യൂരിറ്റിക്കാരന്‍ ഷോപ്പിങ്ങ് സമുച്ചയത്തിന് സമീപത്തെ പള്ളിഗേറ്റ് തുറക്കാന്‍ എത്തിയപ്പോഴാണ് എംടിഎം കൗണ്ടറില്‍ പുകയരുന്നത് ശ്രദ്ധയില്‍പെട്ടത്. ഉടനെ വികാരിയച്ചനെ അറിയിച്ചു. പിന്നീട് ഷോപ്പിങ്ങ് കോംപ്ലക്‌സിലെ വൈദ്യുതി ബന്ധം വിച്ഛേദിക്കുകയും, ഫയര്‍ഫോഴ്‌സില്‍ വിവരം അറിയിക്കുകയുമായിരുന്നു. ഫയര്‍ഫോഴ്‌സ് എത്തി തീയണയ്ക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് എടിഎം മെഷിന്‍ അറുത്ത് മാറ്റാന്‍ ശ്രമിച്ചത് ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് ഫയര്‍ഫോഴസ് ഉദ്യോഗസ്ഥര്‍ പോലിസില്‍ വിവരം അറിയിക്കുകയായിരുന്നു. എസിപി പി വാഹിദ്, സിഐമാരായ കെ കെ സജീവന്‍, കെ സി സേതു, എസ്‌ഐമാരായ ആര്‍ രതീഷ്, ടി പി ഫര്‍ഷാദ് എന്നിവര്‍ സ്ഥലത്തെത്തി. എടിഎം കൗണ്ടറിന് മുന്നില്‍ റോഡിലേക്ക് അഭിമുഖമായി സ്ഥാപിച്ച സിസിടിവി കാമറ ഇടത് വശത്തേക്ക് തിരിച്ച് വെച്ചശേഷമാണ് മോഷ്ടാക്കള്‍ അകത്ത് കടന്നത്. ഇതിന് പുറമേ എടിഎം ശാഖയ്ക്കുള്ളിലെ കാമറയുടെ വയറും, അലറാം സിസ്റ്റത്തിന്റെ ഇലക്ട്രിക് വയറും മോഷ്ടാക്കള്‍ മുറിച്ചിട്ടുള്ളതായി കണ്ടെത്തി. എടിഎം മെഷിന്റെ കാഷ് ചെസ്റ്റിന് സമീപമാണ് ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് മോഷ്ടാക്കള്‍ അറുത്തു മാറ്റാന്‍ ശ്രമിച്ചത്. ഇതിനിടെ മെഷീന്റെ ഇലക്ട്രിക് വയര്‍ ഷോര്‍ട്ടായി തീപിടിച്ചതാകുമെന്നാണ് പോലിസ് വിലയിരുത്തല്‍. പുലര്‍ച്ചെ രണ്ടു മണിയോടെ എംടിഎം ശാഖയിലെ നെറ്റ്‌വര്‍ക്ക് സിസ്റ്റം തകരാറിലായതായി ബാങ്ക് അധികൃതര്‍ പറഞ്ഞു. കഴിഞ്ഞ ചൊവ്വാഴ്ചയാണ് എംടിഎം മെഷീനില്‍ അവസാനമായി പണം നിറച്ചത്. ബാങ്കിന്റെ നിര്‍ദ്ദേശപ്രകാരം ഏഴരലക്ഷത്തോളം രൂപ നിറച്ചിരുന്നതായി പണം നിറയ്ക്കുന്ന സ്വകാര്യ ഏജന്‍സിയിലെ ഉദ്യോഗസ്ഥര്‍ അറിയിച്ചു. രണ്ട് ലക്ഷത്തി 88,800 രൂപ എടിഎം മെഷീനിലെ കാഷ് കാസ്റ്റില്‍ ബാലന്‍സ് ഉള്ളതായി കണ്ടെത്തിയിട്ടുണ്ട്. ഉത്തേരന്ത്യന്‍ സംഘമാണ് മോഷണശ്രമത്തിന് പിന്നിലെന്ന സംശയത്തിലാണ് പോലിസ്.
Next Story

RELATED STORIES

Share it