Kollam Local

കവര്‍ച്ചക്കൊരുങ്ങുന്നതിനിടെ മോഷ്ടാവ് പിടിയിലായി



ചവറ: പോലിസ് പെട്രോളിങ്ങിനിടെ സംശയം തോന്നി കസ്റ്റഡിയിലെടുത്തത് നിരവധി മോഷണക്കേസുകളിലെ പ്രതിയെ. തമിഴ്‌നാട് തേനി പള്ളിവാസല്‍ തെരുവില്‍ ജയപാണ്ടി (56) ആണ് ചവറ പോലിസിന്റെ പിടിയിലായത്. സ്‌റ്റേഷനിലെത്തിച്ച ഇയാളില്‍ നിന്നും സ്വര്‍ണമാല, വള, മോതിരം, ലേഡീസ് വാച്ചുകള്‍, കൂടാതെ മോഷണത്തിനായി ഉപയോഗിക്കുന്ന ഇരുമ്പ് പൈപ്പുകള്‍, ഉളി, അഗ്രം  കൂര്‍പ്പിച്ച കമ്പികള്‍ എന്നിവ കണ്ടെടുത്തു. ചവറ നല്ലേഴത്ത് ജങ്ഷനിലുള്ള സ്വര്‍ണക്കടയ്ക്ക് സമീപം മറഞ്ഞിരിക്കുന്ന നിലയില്‍ കണ്ടതോടെയാണ് പോലിസ് ഇയാളെ കസ്റ്റഡിയിലെടുക്കുന്നത്.  സ്‌റ്റേഷനിലെത്തിച്ച് നടത്തിയ വിശദമായ ചോദ്യം ചെയ്യലിലാണ് സ്വകാര്യ ഭാഗങ്ങളില്‍ ഒളിപ്പിച്ച ആഭരണങ്ങള്‍ കണ്ടെത്തിയത്. കൊല്ലം വെസ്റ്റ്, തിരുവനന്തപുരം പോര്‍ട്ട്, കോഴിക്കോട് കസബ സ്‌റ്റേഷനുകളില്‍ ജയപാണ്ടിക്കെതിരേ മോഷണക്കേസുകളുള്ളതായി പോലിസ് പറഞ്ഞു. കരുനാഗപ്പള്ളി എസിപി ശിവപ്രസാദ്, ചവറ സി.—ഐ ഗോപകുമാര്‍ എന്നിവരുടെ നിര്‍ദ്ദേശ പ്രകാരം രാത്രി കാല നിരീക്ഷണം നടന്നു വരുന്നതിനിടയിലാണ് എസ്‌ഐ ജയകുമാര്‍, വിജയകുമാര്‍, സിപിഒ അജി എന്നിവരടങ്ങുന്ന സംഘം ജയപാണ്ടിയെ പിടികൂടുന്നത്.  കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
Next Story

RELATED STORIES

Share it