Idukki local

കള്ളിമാലി വ്യൂ പോയിന്റില്‍ അടിസ്ഥാന സൗകര്യങ്ങളൊരുക്കാന്‍ 23 ലക്ഷം

ശാന്തന്‍പാറ: വിനോദസഞ്ചാര വകുപ്പ് അവഗണിച്ച കാഴ്ചയുടെ അത്ഭുത ദ്വീപില്‍ അടിസ്ഥാന സൗകര്യങ്ങളൊരുക്കാന്‍ നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്തിന്റെ കര്‍മപദ്ധതി. ജില്ലയിലെത്തുന്ന സഞ്ചാരികളുടെ ഇഷ്ടകേന്ദ്രങ്ങളിലൊന്നായ കള്ളിമാലി വ്യൂപോയിന്റില്‍ കംഫര്‍ട്ട് സ്‌റ്റേഷനും വിശ്രമ മുറിയുമുള്‍പ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങളൊരുക്കാന്‍ ബ്ലോക്ക് പഞ്ചായത്ത് 23 ലക്ഷം രൂപ അനുവദിച്ചു.
കള്ളിമാലിയില്‍ ടൂറിസം പദ്ധതി നടപ്പിലാക്കുന്നതിനായി കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ഒരു കോടിയോളം രൂപ അനുവദിച്ചിരുന്നെങ്കിലും കരാറുകാരന്‍ കരാര്‍ ഉപേക്ഷിക്കുകയും ഉദ്യോഗസ്ഥരും പ്രാദേശിക ഭരണകര്‍ത്താക്കളും വേണ്ടത്ര താല്‍പര്യം കാണിക്കാതിരിക്കുകയും ചെയ്തതോടെ പദ്ധതി എങ്ങുമെത്താതെ അവസാനിച്ചിരുന്നു.
നാട്ടുകാരുടെ ഏറെ നാളത്തെ ആവശ്യത്തെ തുടര്‍ന്ന് ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ റെജി പനച്ചിക്കല്‍ മുന്‍കൈയെടുത്താണ് വീണ്ടും ബ്ലോക്ക് പഞ്ചായത്തിന്റെ വിനോദ സഞ്ചാരപദ്ധതിക്ക് അനുമതി ലഭിച്ചത്. മൂന്ന് നിലകളിലായി കംഫര്‍ട്ട് സ്‌റ്റേഷന്‍, വിശ്രമമുറി, കാന്റീന്‍ എന്നിവയാണ് ഇവിടെ നിര്‍മിക്കാന്‍ തീരുമാനിച്ചത്.
Next Story

RELATED STORIES

Share it