കളി ചാണ്ടിയോടു വേണ്ട മക്കളേ
BY Imthihan Abdulla15 Jun 2016 9:39 AM GMT
Imthihan Abdulla15 Jun 2016 9:39 AM GMT
തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ദയനീയ പരാജയം ഏറ്റുവാങ്ങാന്‍ കാരണക്കാരനെന്ന് പാര്ട്ടിക്കുളൡലുളളവരും പുറത്തുളളവരും ഒരു പോലെ പഴിചാരിയത് ഉമ്മന്‍ചാണ്ടിയെയായിരുന്നു. കനത്ത തോല്‍വിക്കു കാരണക്കാരനായ ചാണ്ടിയെ പുറത്താക്കി പടിയടച്ച് പിണ്ഠം വെക്കുമെന്നായിരുന്നു പലരും കരുതിയിരുന്നത്. പക്ഷേ കോണ്‍ഗ്രസുകാര്‍ക്ക് ഉമ്മന്‍ചാണ്ടിയോട് ഇത്രേം പിരിശമുണ്ടെന്ന് തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോഴാണ് മനസ്സിലായത്. യു ഡി എഫ് ചെയര്മാന് സ്ഥാനം ഉമ്മന്‍ചാണ്ടി ഏറ്റെടുക്കാന്‍ കെ പിസിസിയും ഹൈക്കമാന്റും പിന്നാലെ നടക്കുകയാണ്. പഠിച്ചപണി പതിനെട്ടും നോക്കിയിട്ടും ഉമ്മന്‍ ചാണ്ടി വഴങ്ങുന്നില്ല. തെരഞ്ഞെടുപ്പ് പരാജയത്തിന്റെ പാപഭാരം ഏറ്റെടുക്കുകയാണെന്നാണു വെപ്പ്. അതിനാല്‍ പദവികള്‍ ഒന്നും ഏറ്റെടുക്കാന്‍ താല്പര്യമില്ലത്രെ.എന്നാല്‍ സംഗതിയുടെ ഉളളുകളളികള്‍ വേറെയാണെന്നാണ് ചിലര്‍ അടക്കം പറയുന്നത്. അധികാരത്തിലേറിയ പിണറായി സഖാവ് താമസിയാതെ കഴിഞ്ഞ യു ഡിഎഫ് സര്‍ക്കാരിന്റെ കാലത്തെ നടപടികള്‍ ഇഴകീറി പരിശോധിക്കാന്‍ പോവുകയാണ്. സോളാറും ബാറും തുടങ്ങി മെത്രാന് വരെ പുറത്തുചാടാനിരിക്കുന്നു. ഉമ്മന്‍ ചാണ്ടിയെങ്ങാനും പ്രതിപക്ഷ നേതൃസ്ഥാനമോ യു ഡി എഫ് ചെയര്മാന് പദമോ ഏറെറടുക്കുന്ന പക്ഷം യു ഡി എഫ് സര്‍ക്കാരിന്റെ അഴിമതി സംബന്ധമായ വാര്‍ത്തകള്‍ പുറത്തു വന്നാല്‍ എന്തായിരിക്കും സ്ഥിതി. സ്ഥാനമേറ്റെടുക്കാന്‍ ഇന്നു പിന്നാലെ നടക്കുന്നവന് തന്നെ നാളെ രാജി ആവശ്യപ്പെടും. പക്ഷേ കളി ചാണ്ടിയോടു വേണ്ട മക്കളേ എന്നാണത്രേ കൂഞ്ഞൂഞ്ഞ് പറഞ്ഞത്. അതുകൊണ്ട് തല്ക്കാലം സ്ഥാനമാനങ്ങളൊന്നും ഏറ്റെടുക്കാതിരിക്കാം.എല്‍ ഡി എഫ് സര്‍ക്കാരിന്റെ ആരംഭ ശൂരത്വമെല്ലാം കഴിഞ്ഞ് കാര്യങ്ങള്‍ ശാന്തമാവുമ്പോള്‍ അനുയോജ്യമായ പദവികള്‍ തരപ്പെടുത്തുകയും ചെയ്യാം.[related]
Next Story
RELATED STORIES
അമേരിക്കയിൽ ഇലക്ട്രിക് കാർ മരത്തിലിടിച്ച് കത്തി മലയാളി കുടുംബത്തിലെ...
26 April 2024 7:59 PM GMTബ്ലാസ്റ്റേഴ്സില്‍ ഇവാന് വുകോമനോവിച്ച് യുഗം അവസാനിച്ചു
26 April 2024 2:53 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTസംസ്ഥാനത്ത് പലയിടത്തും വോട്ടിങ് മന്ദഗതിയിലെന്ന് ആക്ഷേപം; പോളിങ്...
26 April 2024 12:36 PM GMT