palakkad local

കളിയും ചിരിയും നിറഞ്ഞ അറുപത് ദിനങ്ങള്‍; കൊച്ചു കായിക താരങ്ങള്‍ വിദ്യാലയത്തിലേക്ക്

കൊല്ലങ്കോട്: കളിയും ചിരിയും നിറഞ്ഞ 60 നാളുകള്‍ക്കു ശേഷം കൊച്ചു കായിക താരങ്ങള്‍ ഇനി വിദ്യാലയത്തിലേക്ക്. നാടിന്റെ കലാകായിക രംഗത്ത് പ്രത്യേകിച്ച് ഫുട്‌ബോളില്‍ ദേശീയ-സന്തോഷ് ട്രോഫി, യൂണിവേഴ്‌സിറ്റി താരങ്ങളെ വാര്‍ത്തെടുത്ത സ്പാര്‍ക്ക് ക്ലബിന്റെ ഫുട്‌ബോള്‍ കോച്ചിങ് ക്യാംപിന് കഴിഞ്ഞ ദിവസം സമാപനമായി.
മധ്യവേനലവധിക്കാലത്ത് രാവിലെ ആറു മുതല്‍ രാജാസ് സ്‌കൂള്‍ മൈതാനത്ത് ആരംഭിക്കുന്ന ഫുട്‌ബോള്‍ കോച്ചിങ് ക്യാംപ് ആറു മുതല്‍ 16 വയസ്സ് വരെയുള്ള കുട്ടികളാണ് പങ്കെടുത്തത്.
സന്തോഷ് ട്രോഫി ടൂര്‍ണമെന്റില്‍ നാലു തവണ കളിച്ച സന്തോഷ് ട്രോഫി താരം കെ ദേവദാസിന്റെ നേതൃത്വത്തില്‍ നൂറോളം വരുന്ന വിദ്യാര്‍ഥികള്‍ക്ക് ഏപ്രില്‍, മെയ് മാസങ്ങളില്‍ പരിശീലനം പൂര്‍ത്തിയായി. നാളെയുടെ ഫുട്‌ബോള്‍ പ്രതിഭകളെ സൃഷ്ടിക്കാനുള്ള തീവ്രമായ ശ്രമമാണ് ഫുട്‌ബോള്‍ കോച്ചായ ദേവദാസിന്റെ ലക്ഷ്യം. അദ്ദേഹത്തെ സഹായിക്കാന്‍ കേരളാ ഫുട്‌ബോള്‍ റഫറി പി പ്രശാന്ത്, ഫുട്‌ബോള്‍ താരങ്ങളായ ഹരിക്കുട്ടന്‍, അജിത്, ശരത്, വിനീത്, അമ്പാടിയും ഇതിനകം തന്നെ ആയിരത്തിലധികം ഫുട്‌ബോള്‍-അത്‌ലറ്റിക് പ്രതിഭകള്‍ക്ക് പരിശീലനം നല്‍കിക്കഴിഞ്ഞു.
ശ്രീരാജേഷ് മാസ്റ്റര്‍, അസി. പ്രഫസര്‍, ഫിസിക്കല്‍ എഡ്യുക്കേഷന്‍ ബി ബൈജു എന്നിവര്‍ അത്‌ലറ്റിക് ക്യാംപിന് നേതൃത്വം നല്‍കി.നെന്മാറ നിയോജക മണ്ഡലം നിയുക്ത എംഎല്‍എ കെ ബാബു മുഖ്യാതിഥിയായിരുന്നു.
സമാപന ചടങ്ങ് പാലക്കാട് നാടോടി നാടക നൃത്ത സംഗീത കലാകേന്ദ്രം ജില്ലാ സെക്രട്ടറി ബാബു വിവേകാനന്ദന്‍ ഉദ്ഘാടനം ചെയ്തു.
ബില്‍ഡ് ആര്‍ട് കണ്‍സ്ട്രക്ഷന്‍സ് നെന്മാറ രമേശ്, കോയമ്പത്തൂര്‍ ട്രേഡേഴ്‌സ് എന്നിവര്‍ കായിക താരങ്ങള്‍ക്ക് ജേഴ്‌സി വിതരണം ചെയ്തു. ക്ലബ് പ്രസിഡന്റ് വി ഹരിപ്രസാദ് അധ്യക്ഷതവഹിച്ച യോഗത്തില്‍ ക്ലബ്ബ് സെക്രട്ടറി കെ ശിവദാസ്, ജോ. സെക്രട്ടറി പി മുകുന്ദന്‍, സുധാകരന്‍, ദേവദാസ്, സുരേഷ് എം ശബരിപ്രസാദ് സംസാരിച്ചു.
Next Story

RELATED STORIES

Share it