Cricket

കളം നിറഞ്ഞ് രോഹിത് ശര്‍മ; മുഷ്ഫിഖറും ബ്ലംഗ്ലാദേശും പൊരുതിത്തോറ്റു

കളം നിറഞ്ഞ് രോഹിത് ശര്‍മ; മുഷ്ഫിഖറും ബ്ലംഗ്ലാദേശും പൊരുതിത്തോറ്റു
X


കൊളംബോ: നിദാഹാസ് ട്രോഫിയില്‍ വിജയം തുടര്‍ന്ന് ഇന്ത്യ. ഇന്നലെ നടന്ന ആവേശപോരില്‍ ബംഗ്ലാദേശിനെ 17 റണ്‍സിനാണ് ഇന്ത്യ പരാജയപ്പെടുത്തിയത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ രോഹിത് ശര്‍മയുടെ (89) അര്‍ധ സെഞ്ച്വറിക്കരുത്തില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 176 റണ്‍സടിച്ചപ്പോള്‍ മറുപടിക്കിറങ്ങിയ ബംഗ്ലാദേശിന് 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 159 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു. ഇന്ത്യക്കുവേണ്ടി വാഷിങ്ടണ്‍ സുന്ദര്‍ മൂന്ന് വിക്കറ്റുകള്‍ അക്കൗണ്ടിലാക്കി.ടോസ് നഷ്ടപ്പെട്ട് ബാറ്റിങിനിറങ്ങിയ ഇന്ത്യയുടെ തുടക്കം പതിയെ ആയിരുന്നു. ബംഗ്ലാദേശ് ബൗളര്‍മാര്‍ ആദ്യ ഓവറുകളില്‍ ആധിപത്യം കാട്ടിയതോടെ രോഹിത് ശര്‍മയും ശിഖര്‍ ധവാനും(35) റണ്‍സ് കണ്ടെത്താന്‍ നന്നായി പാടുപെട്ടു. എന്നാല്‍ മോശം ഫോമില്‍ നിന്ന് കരകയറി നായകന്‍ രോഹിത് മികച്ച ഷോട്ടുകളുമായി കളം നിറഞ്ഞതോടെ ഇന്ത്യന്‍ സ്‌കോര്‍ബോര്‍ഡിന് വേഗതകൂടി. ഒന്നാം വിക്കറ്റില്‍ 70 റണ്‍സ് കൂട്ടിച്ചേര്‍ത്ത് ഇരുവരും മുന്നേറവെ ധവാനെ ക്ലീന്‍ ബൗള്‍ഡ് ചെയ്ത് റൂബല്‍ ഹുസൈന്‍ കൂട്ടുകെട്ടു പൊളിച്ചു.27 പന്ത് നേരിട്ട് അഞ്ച് ഫോറും ഒരു സിക്‌സും അക്കൗണ്ടിലാക്കിയാണ് ധവാന്റെ മടക്കം. പിന്നീടൊത്തു ചേര്‍ന്ന രോഹിത് - സുരേഷ് റെയ്‌ന (47) കൂട്ടുകെട്ടും മികവ് പുലര്‍ത്തിയതോടെ ഇന്ത്യ മികച്ച സ്‌കോര്‍ സ്വപ്‌നം കണ്ടു. രണ്ടാമനായി റെയ്‌ന പുറത്താവുമ്പോള്‍ ഇന്ത്യന്‍ സ്‌കോര്‍ബോര്‍ഡ് 19.1 ഓവറില്‍ രണ്ട് വിക്കറ്റിന് 172 എന്ന നിലയിലായിരുന്നു. 30 പന്തുകള്‍ നേരിട്ട് അഞ്ച് ഫോറും രണ്ട് സിക്‌സറും പറത്തിയാണ് റെയ്‌ന മടങ്ങിയത്. ഒരുവശത്ത് അര്‍ധ സെഞ്ച്വറി നേടി തിളങ്ങിയ രോഹിത് അവസാന ഓവറിലെ അവസാന പന്തില്‍ റണ്ണൗട്ടാവുകയായിരുന്നു. 61 പന്തുകള്‍ നേരിട്ട് അഞ്ച് വീതം സിക്‌സറും ഫോറും ഉള്‍പ്പെടെയാണ് രോഹിതിന്റെ അര്‍ധ സെഞ്ച്വറി പ്രകടനം. ദിനേഷ് കാര്‍ത്തിക് പുറത്താവാതെ നിന്നു (2). ബംഗ്ലാദേശിന് വേണ്ടി റൂബല്‍ ഹുസൈന്‍ രണ്ട് വിക്കറ്റുകള്‍ സ്വന്തമാക്കി.177 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റിങിനിറങ്ങിയ ബംഗ്ലാദേശിന് വേണ്ടി മുഷ്ഫിഖര്‍ റഹീം (72*) പൊരുതി നോക്കിയെങ്കിലും വിജയത്തിലെത്തിക്കാനായില്ല. സാബിര്‍ റഹ്മാനും (27), തമിം ഇക്ബാലും (27) ഭേദപ്പെട്ട പ്രകടംന പുറത്തെടുത്തു. ഇന്ത്യക്കുവേണ്ടി മുഹമ്മദ് സിറാജ്, ശര്‍ദുല്‍ ഠാക്കൂര്‍, യുസ് വേന്ദ്ര ചാഹല്‍ എന്നിവര്‍ ഓരോ വിക്കറ്റുകളും സ്വന്തമാക്കി.
Next Story

RELATED STORIES

Share it