wayanad local

കല്‍പ്പറ്റയിലെ ബിവറേജസ് ഔട്ട്‌ലെറ്റ് നാട്ടുകാര്‍ക്ക് ദുരിതമായി

കല്‍പ്പറ്റ: ബിവറേജസ് കോര്‍പറേഷന്റെ കല്‍പ്പറ്റയിലെ ഔട്ട്‌ലെറ്റ് നാട്ടുകാരെ ദുരിതത്തിലാക്കി. മദ്യശാലയ്ക്ക് സമീപമുള്ള കൈരളിനഗര്‍ നിവാസികളെയാണ് ഇതേറെ ബാധിച്ചത്. കൈരളിനഗര്‍ റോഡില്‍ ആളൊഴിഞ്ഞ സ്ഥലങ്ങളില്‍ വച്ച് മദ്യപിക്കുന്നവര്‍ പരിസരവാസികളുടെ സൈ്വരജീവിതം തകര്‍ക്കുന്നു. ഞായറാഴ്ച രാത്രി പത്തോടെ പ്രദേശത്തെ വീടുകളില്‍ മദ്യപന്റെ പരാക്രമമുണ്ടായി. സ്ത്രീകളെയും കുട്ടികളെയും അസഭ്യം പറഞ്ഞ ഇയാള്‍ സക്കീന മന്‍സിലിലെ കാര്‍പോര്‍ച്ചില്‍ കയറി കിടന്നു. ആളനക്കം കേട്ട് ഉണര്‍ന്ന വീട്ടുകാര്‍ പൂര്‍ണ നഗ്‌നനായി കിടക്കുന്ന മദ്യപനയെനാണ് കണ്ടത്. തലയില്‍ വെള്ളമൊഴിച്ചപ്പോള്‍ പിന്നീട് അസഭ്യം പറച്ചിലായി. പോലിസ് എത്തിയെങ്കിലും ഒന്നും ചെയ്യാനില്ലെന്നു പറഞ്ഞ് പോയി.
വീട്ടുകാര്‍ ഒരുവിധം മെയിന്‍ റോഡില്‍ കൊണ്ടുപോയി വിട്ടു. പിന്നീട് അയാള്‍ അടുത്ത വീടിന്റെ ഗേറ്റ് തുറന്ന് പോര്‍ച്ചില്‍ കയറി കിടന്നു. അതിനിടെ രണ്ടുപേരെ ആക്രമിക്കുകയും ചെയ്തു. ഇതോടെ വീണ്ടും പോലിസിനെ വിളിച്ചു വരുത്തി. അവര്‍ കീഴ്‌പ്പെടുത്തി കൊണ്ടുപോവുകയായിരുന്നു.
മദ്യശാല പ്രവര്‍ത്തനമാരംഭിച്ചതോടെ കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും വഴിനടക്കാന്‍ പോലും പറ്റാത്ത അവസ്ഥയാണ്. രാത്രിയായാല്‍ റോഡില്‍ വെളിച്ചമില്ലാത്തത് കുടിയന്‍മാര്‍ക്ക് സൗകര്യമാണ്.
ബൈപാസിനടുത്ത് നഗരസഭയുടേതല്ലാത്ത സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് കൂടി നഗരസഭയുടെ ഫണ്ടുപയോഗിച്ച് അഴിമതി ലക്ഷ്യംവച്ച് റോഡ് നിര്‍മിക്കുന്ന നഗരസഭാ അധികൃതര്‍ ജനങ്ങളുടെ പ്രാഥമികാവശ്യം പോലും നിരാകരിക്കുന്നതില്‍ പ്രദേശവാസികള്‍ അമര്‍ഷത്തിലാണ്. തുടക്കത്തില്‍ ആളുകളുടെ നിരന്തര സമ്മര്‍ദത്താല്‍ ഈ റോഡില്‍ പോലിസ് നിരീക്ഷണമുണ്ടായിരുന്നു. കുറച്ചുകാലമായി പോലിസ് തിരിഞ്ഞുനോക്കാറേയില്ല. മദ്യപശല്യം മൂലം ഇവിടെത്തെ വനിതാ ഹോസ്റ്റലില്‍ നിന്നു സ്ത്രീകള്‍ മാറിപ്പോവുകയാണ്. സ്ഥിരമായ പോലിസ് നിരീക്ഷണം ഉണ്ടായാല്‍ മാത്രമേ ജനങ്ങള്‍ക്ക് സൈ്വരമായി ജീവിക്കാന്‍ കഴിയൂ. കൈരളിനഗര്‍ റോഡിന്റെ തുടക്കത്തില്‍ ഒരു പോലിസുകാരനെ സ്ഥിരമായി ഡ്യൂട്ടിക്കിട്ടാല്‍ മദ്യപശല്യത്തിന് ശമനമുണ്ടാവും.
Next Story

RELATED STORIES

Share it