Idukki local

കല്ലും മണലുമില്ല; ഹൈറേഞ്ചിലെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നിലച്ചു



രാജാക്കാട്: കല്ലും മണലും അടക്കമുള്ള നിര്‍മാണ സാമഗ്രികള്‍ കിട്ടാനില്ലാതായതോടെ ഹൈറേഞ്ചിലെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണമായും നിലച്ചു. കല്ലും മെറ്റലും അടക്കം ജില്ലയ്ക്ക് പുറത്ത് നിന്ന് കൊണ്ടുവരേണ്ട സാഹചര്യമെത്തിയതോടെ കരാറുകാരും ടെന്റര്‍ എടുക്കാന്‍ തയ്യാറാവുന്നില്ല. ഹൈറേഞ്ചില്‍ ചെറുകിട പാറമടകളടക്കം അടച്ച് പൂട്ടിയതോടെ നിര്‍മാണ മേഖല വലിയ പ്രതിസന്ധിയാണ് നേരിടുന്നത്. ഉള്‍ഗ്രാമ പ്രദേശങ്ങളിലെ റോഡുകള്‍ക്കടക്കം ഫണ്ട് അനുവദിച്ചിട്ടുണ്ടെങ്കിലും ഇവ കരാറെടുക്കാന്‍ ആളില്ല. മറ്റ് ജില്ലകളില്‍ നിന്നു കല്ലും മെറ്റലും അടക്കമുള്ള നിര്‍മാണ സാമഗ്രികള്‍ എത്തിക്കുമ്പോള്‍ വന്‍ തുക മുടക്കാകുമെന്നതിനാലാണ് കരാറുകാരും ഉള്‍വലിഞ്ഞിരിക്കുന്നത്. ആതുകൊണ്ട് തന്നെ പ്രധാന റോഡുകളുടേയും ഗ്രാമീണ റോഡുകളുടേയും അറ്റകുറ്റപ്പണികള്‍ നടക്കുന്നില്ല. നിലവില്‍ പാറ പൊട്ടിച്ച് വീതികൂട്ടുന്ന കൊച്ചി-ധനുഷ്‌ക്കൊടി ദേശീയപാതയുടെ നിര്‍മാണം മാത്രമാണ് നടക്കുന്നത്. സര്‍ക്കാര്‍ പദ്ധതിയില്‍ അനുവദിച്ച വീടുകളുടെ നിര്‍മാണവും നിലച്ചിരിക്കുകയാണ്.  പാറപ്പൊടിയെ ആശ്രയിച്ചായിരുന്നു വീടുകളുടെ നിര്‍മാണം നടത്തിയിരുന്നത്.  ക്വാറികള്‍ അടച്ചുപൂട്ടിയതോടെ പാറപ്പൊടിയും കിട്ടാനില്ല. സംസ്ഥാന സര്‍ക്കാര്‍ ലൈഫ് മിഷന്‍ പദ്ധതിയില്‍ വീടുകള്‍ അനുവദിച്ചെങ്കിലും ഇവയുടെ നിര്‍മാണം ആരംഭിക്കാന്‍ പോലും കഴിയാത്ത അവസ്ഥയാണ്.
Next Story

RELATED STORIES

Share it