Pathanamthitta local

കലോല്‍സവ ലോഗോ അമീറിന്റെ കരവിരുതില്‍

പത്തനംതിട്ട: തിരുവല്ലയില്‍ നടക്കുന്ന റവന്യു ജില്ലാ കേരളാ സ്‌കൂള്‍ കലോല്‍സവത്തിന് ലോഗോ ഒരുക്കിയിരിക്കുന്നത് പത്തനംതിട്ട സെന്റ് മേരീസ് സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥി എം അമീര്‍ ആണ്. ജില്ലയിലെ ഏക റയില്‍വേ സ്‌റ്റേഷന്‍ ഇവിടെയാണ്. ആയതിനാല്‍ തീവണ്ടിയുടെ മാതൃകയിലാണ് ലോഗോ തയ്യാറാക്കി നല്‍കിയത്.
മുകളില്‍ കാണുന്നത് തീവണ്ടിയുടെ പുകയായി തോന്നാമെങ്കിലും മൂര്‍ച്ചയുള്ള തൂലികയില്‍ നിന്ന് തെറിക്കുന്ന മഷിയാണ് മുകളില്‍. ഏറ്റവും താഴെയായി തുറന്നു വെച്ച പുസ്തകമാണ്. കറുപ്പും വെള്ളയും നിറത്തില്‍ പിയാനോയുമുണ്ട്. അതിനു മുകളില്‍ നൃത്തം ചെയ്യുന്ന  നര്‍ത്തകിയും ഉദിച്ചുയരുന്ന സൂര്യനും കലയുടെ പുതിയ താരോദയങ്ങളെ സൂചിപ്പിക്കുന്നു. ചെണ്ടപ്പുറവും ഇരു വശങ്ങളിലായി നൃത്തം ചെയ്യുന്ന മയിലുകളുമുണ്ട് ഈ കലയുടെ തീവണ്ടിയില്‍.
അഞ്ചാം ക്ലാസ് മുതല്‍ സ്‌കൂള്‍ കലോല്‍സവങ്ങളില്‍ ചിത്രരചനാ മല്‍സരങ്ങളില്‍ സമ്മാനങ്ങള്‍ നേടിയിട്ടുണ്ടെങ്കിലും ഇതാദ്യമായാണ് ലോഗോ മല്‍സരത്തില്‍ പങ്കെടുക്കുന്നത്.
പത്തനംതിട്ട കുലശേഖരപതിയിലെ മല്‍സ്യ വ്യാപാരി മൈതീന്റെയും റജീനയുടെയും മകനായ അമീര്‍ ഒരു വര്‍ഷമായി പത്തനംതിട്ട ഹിമായ അക്കാഡമിയില്‍ ഖുര്‍ആന്‍ പഠനം കൂടി നടത്തുന്നുണ്ട്. ട്യൂഷന്‍ അധ്യാപകനും കോന്നി എസ്എഎസ്എസ്എന്‍ഡിപി യോഗം കോളജ് കംപ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ഥിയുമായ നൂഹ് പി അഹമ്മദിന്റെ പ്രോല്‍സാഹനമാണ് എന്‍ട്രി അയക്കാന്‍ പ്രേരണ.
Next Story

RELATED STORIES

Share it