കലൂര്‍ രാജ്യാന്തര സ്റ്റേഡിയത്തില്‍ ഭിന്നശേഷിക്കാര്‍ക്കായി റാംപ് വേണം

കൊച്ചി: കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു ഇന്റര്‍നാഷനല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന കളി കാണാന്‍ ഭിന്നശേഷിയുള്ളവര്‍ക്ക് അവസരം നല്‍കുന്നതിന് വീ ല്‍ചെയറുകള്‍ എത്തിക്കുന്നതിനാവശ്യമായ റാംപുകള്‍ നി ര്‍മിക്കുന്നത് സംബന്ധിച്ച് റിപോര്‍ട്ട് നല്‍കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍.
ചീഫ് സെക്രട്ടറിയും പൊതുമരാമത്ത് സെക്രട്ടറിയും ജിസിഡിഎ സെക്രട്ടറിയും രണ്ട് മാസത്തിനകം റിപോര്‍ട്ട് നല്‍കണമെന്ന് കമ്മീഷന്‍ ആക്റ്റിങ് അധ്യക്ഷന്‍ പി മോഹനദാസ് ആവശ്യപ്പെട്ടു. സംസ്ഥാനത്തെ സ്‌റ്റേഡിയങ്ങളില്‍ വീല്‍ചെയറിലെത്തുന്നവര്‍ക്ക് കളി കാണാന്‍ സൗകര്യമില്ലെന്ന് പരാതിപ്പെട്ട് പൊതുപ്രവര്‍ത്തകനായ നൗഷാദ് തെക്കയില്‍ സമര്‍പ്പിച്ച പരാതിയിലാണ് ഉത്തരവ്.
ഐഎസ്എല്‍ കാണാന്‍ കൊച്ചിയിലെത്തിയ ശാരീരിക-മാനസിക വെല്ലുവിളിയുള്ളവരെ ഗാലറിയിലേക്ക് എടുത്തുകൊണ്ടുപോവേണ്ട സാഹചര്യമാണുണ്ടായതെന്നും പരാതിയില്‍ പറയുന്നു. കമ്മീഷന്‍ യുവജനകാര്യ ഡയറക്ടറില്‍ നിന്നും വിശദീകരണം ആവശ്യപ്പെട്ടിരുന്നു. കായിക-യുവജന വകുപ്പിന് കീഴില്‍ പുതുതായി നിര്‍മിക്കുന്ന സ്റ്റേഡിയങ്ങളിലെല്ലാം വീല്‍ചെയര്‍ എത്തിക്കുന്ന തരത്തിലുള്ള റാംപുകള്‍ നിര്‍മിക്കുന്നുണ്ടെന്ന് റിപോര്‍ട്ടില്‍ പറയുന്നു.
കളി നടക്കുന്ന പ്ലേ ഏരിയയില്‍ വിഐപി സീറ്റുകള്‍ക്ക് മുന്‍ഗണനയുള്ളതിനാല്‍ സീറ്റുകള്‍ ക്രമീകരിക്കുന്നത് സംഘാടകസമിതികളാണ്. കലൂര്‍ സ്റ്റേഡിയം ജിസിഡിഎക്ക് കീഴിലുള്ളതാണ്. ഇവിടെ കളി കാണാന്‍ ഭിന്നശേഷികാര്‍ക്ക് അവസരമില്ലെന്ന വസ്തുത ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. വീല്‍ചെയറുകള്‍ എത്തിക്കുന്ന തരത്തിലുള്ള റാംപുകള്‍ കലൂര്‍ സ്റ്റേഡിയത്തില്‍ സ്ഥാപിക്കേണ്ടത് അത്യാവശ്യമാണെും റിപോര്‍ട്ടില്‍ പറയുന്നു. ഈ പശ്ചാത്തലത്തിലാണ് കലൂര്‍ സ്റ്റേഡിയത്തില്‍ റാംപ് നിര്‍മിക്കുന്ന കാര്യം പരിശോധിക്കാന്‍ കമ്മീഷന്‍ ആവശ്യപ്പെട്ടത്.
Next Story

RELATED STORIES

Share it