Flash News

കലാമണ്ഡലം വാര്‍ഷികാഘോഷങ്ങള്‍ക്ക് കൊടിയേറി



ചെറുതുരുത്തി: കേരള കലാമണ്ഡലം സ്ഥാപകനായ മഹാകവി വള്ളത്തോളിന്റെ ജയന്തിയും കലാമണ്ഡലം വാര്‍ഷികവുമായി ബന്ധപ്പെട്ട ആഘോഷങ്ങളും തുടങ്ങി. കലാമണ്ഡലം കൂത്തമ്പലത്തിലുള്ള കൊടിമരത്തില്‍ വള്ളത്തോളിന്റെ പുത്രിയും കലാമണ്ഡലം ഭരണസമിതി അംഗവുമായ വള്ളത്തോള്‍ വാസന്തിമേനോന്‍ പതാക ഉയര്‍ത്തി. തുടര്‍ന്ന് മദ്ദള വിഭാഗത്തിന്റെ നേതൃത്വത്തില്‍ പഞ്ചമദ്ദള കേളിയും കലാമണ്ഡലം കനക കുമാര്‍ അവതരിപ്പിച്ച ചാക്യാര്‍കൂത്തും കൂത്തമ്പലത്തിന്റെ അരങ്ങുണര്‍ത്തി. ഉച്ചതിരിഞ്ഞ് ചോറ്റാനിക്കര നന്ദപ്പന്‍മാരാരുടെ പ്രമാണത്തില്‍ പഞ്ചവാദ്യവും വൈകീട്ട് 4 ന് ഭാഗ്യലക്ഷ്മി രാമനാഥന്‍ അവതരിപ്പിച്ച സംഗീതകച്ചേരിയും നടന്നു. വൈകീട്ട് 6നു കലാമണ്ഡലത്തിന്റെ സ്ഥാപക സെക്രട്ടറിയായ മണക്കുളം മുകുന്ദരാജയുടെ അനുസ്മരണ സമ്മേളനം നടന്നു.കലാമണ്ഡലം ഭരണസമിതി അംഗങ്ങളായ ഡോ. എന്‍ —ആര്‍ ഗ്രാമപ്രകാശ്, ടി —കെ വാസു, വള്ളത്തോള്‍ വാസന്തിമേനോന്‍, കലാമണ്ഡലം പ്രഭാകരന്‍ എന്നിവര്‍ ചേര്‍ന്ന് ഭദ്രദീപം തെളിയിച്ച് യോഗം ഉദ്ഘാടനം ചെയ്തു. പ്രമുഖര്‍ സംസാരിച്ചു. രാത്രി 7.—30ന് രാമകൃഷ്ണമൂര്‍ത്തി, ചെന്നൈ അവതരിപ്പിച്ച സംഗീതക്കച്ചേരിയും ഉണ്ടായി. കലാമണ്ഡലം വാര്‍ഷികദിനമായ ഇന്ന് രാവിലെ 9.—30ന് വള്ളത്തോള്‍ സമാധിയില്‍ പുഷ്പാര്‍ച്ചന, കവിസമ്മേളനം എന്നിവ ഉണ്ടായിരിക്കും. വൈകീട്ട് 4ന് നടക്കുന്ന വാര്‍ഷിക സമ്മേളനത്തില്‍ കലാമണ്ഡലം ഫെലോഷിപ്-അവാര്‍ഡുകള്‍ വൈസ് ചാന്‍സലര്‍ റാണി ജോര്‍ജ് ജേതാക്കള്‍ക്ക് സമ്മാനിക്കും.—
Next Story

RELATED STORIES

Share it