കലാഭവന്‍ മണിയുടെ അവസാന ചിത്രം ' പ്രദര്‍ശനത്തിന്

കൊച്ചി: അന്തരിച്ച നടന്‍ കലാഭവന്‍ മണി അഭിനയിച്ച് ഏറ്റവും അവസാനമായി പുറത്തിറങ്ങുന്ന ''പോയ് മറഞ്ഞു പറയാതെ'തിയേറ്ററുകളിലേക്ക്. ജൂണ്‍ രണ്ടിന് ചിത്രം കേരളം, തമിഴ്‌നാട്, കര്‍ണാടകം എന്നിവിടങ്ങളില്‍ വൈഡ് റീലീസിനൊപ്പം ഓണ്‍ലൈനായും റീലീസ് ചെയ്യുമെന്ന് ചിത്രത്തിന്റെ നിര്‍മാതാവ് സുരാജ് എസ് മേനോന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
ചിത്രത്തിന്റെ ലാഭവിഹിതത്തില്‍ നിന്ന് 5 ശതമാനം കലാഭവന്‍ മണി സേവന സമിതിയുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി മാറ്റിവയ്ക്കും. രഞ്ജിത്തിന്റെ ലീലയ്ക്ക് ശേഷം മലയാളത്തില്‍ ആദ്യമായാണ് മറ്റൊരു ചിത്രം ഓണ്‍ലൈന്‍ റിലീസിന് തയ്യാറെടുക്കുന്നത്.വാര്‍ത്താസമ്മേളനത്തില്‍ കലാഭവന്‍മണി സേവന സമിതി അംഗങ്ങളായ അജില്‍ മണിമുത്ത്, ഹരീഷ്, സുരേഷ് കൃഷ്ണ പങ്കെടുത്തു.
Next Story

RELATED STORIES

Share it