thrissur local

കലക്്ടറുടെ വാക്കും പാഴ്‌വാക്കായി; ഒല്ലൂര്‍ റോഡ് അറ്റകുറ്റപ്പണി വൈകുന്നു

ഒല്ലൂര്‍: ജില്ലാ കലക്്ടര്‍ നല്‍കിയ വാക്കും പാഴ്‌വാക്കായി.  ഒ ല്ലൂര്‍ റോഡിന്റെ അറ്റകുറ്റപണി തിങ്കളാഴ്ച്ചയും ആരംഭിച്ചില്ല. അറ്റകുറ്റപണിക്കുള്ള സാധനസാമഗ്രികള്‍ എത്തിയെങ്കിലും പണിതുടങ്ങുന്നത് നീണ്ടുപോവുകയാണ്.
വെള്ളിയാഴ്ച മുത ല്‍ യുദ്ധകാലാടിസ്ഥാനത്തില്‍ അറ്റകുറ്റപണിയാരംഭിക്കുമെന്ന് ജില്ലാ കളകടര്‍ അറിയിച്ചിരുന്നുവെങ്കിലും തിങ്കളാഴ്ചയും പണികള്‍ ആരംഭിക്കാനായില്ല. മെറ്റലും ടാറും എത്തിയെങ്കിലും മെഷനറി എത്താന്‍ വൈകുന്നതാണ് അറ്റകുറ്റപണി നീണ്ടു പോകാന്‍ കാരണം. അതേസമയം അറ്റകുറ്റപണി നീണ്ടുപോകുന്നതില്‍ ആശങ്ക അറിയിച്ച് കോര്‍പറേഷന്‍ കൗണ്‍സിലര്‍ സി പി പോളി കളക്ടറുമായി കൂടികാഴ്ച നടത്തി.
രണ്ട് മാസം മുമ്പാണ് കുടിവെള്ള വിതരണ പൈപ്പ് ലൈന്‍ സ്ഥാപിക്കുന്നതിന് വേണ്ടി റോഡ് വെട്ടിപൊളിച്ചത്.ഒല്ലൂര്‍ ഓവര്‍ ബ്രിഡ്ജ് മുതല്‍ ക്രിസ്റ്റഫര്‍ നഗര്‍ വരെയുള്ള രണ്ടര കിലോമീറ്റര്‍ റോഡാണ് തകര്‍ന്ന് കിടക്കുന്നത്.
മെറ്റല്‍ ഉള്‍പ്പെടയുള്ള സാധന സാമഗ്രികളുടെ ലഭ്യത കുറവാണ് അറ്റകുറ്റപണി നീണ്ടു പോകാനിടയായത്. എന്നാല്‍ റോഡ് പണിക്കുള്ള സാധനങ്ങള്‍ എത്തിയിട്ടും നിര്‍മാണം വൈകുകയാണ്. പൈപ്പ് ലൈന്‍ സ്ഥാപിക്കാന്‍ വേണ്ടി വെട്ടി പൊളിച്ച ഭാഗം എസ്.എം.ടി ചെയ്ത് മെക്കാഡം ടാറിങ്ങ് നടത്താനാണ് തീരുമാനം.
ജില്ലാ കളക്ടറുടെ നിര്‍ദ്ദേശ പ്രകാരം ദുരന്ത നിവാരണ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് അറ്റകുറ്റപണി നടത്തുന്നത്. അതേസമയം റോഡിന്റെ ശോച്യാവസ്ഥയില്‍ പ്രതിഷേധിച്ച് വിവിധ രാഷ്ട്രീയപാര്‍ട്ടികളും സംഘടനകകളുടെയും പ്രതിഷേധം തുടരുകയാണ്.
Next Story

RELATED STORIES

Share it