കലക്ടറേറ്റ് സ്‌ഫോടനം: ഉന്നതതല യോഗം ചേര്‍ന്നു

കൊല്ലം: കൊല്ലം കലക്ടറേറ്റിലെ സ്‌ഫോടനവുമായി ബന്ധപ്പെട്ട് ഉന്നതതല യോഗം ചേര്‍ന്നു. ദക്ഷിണ മേഖല എഡിജിപി സന്ധ്യയുടെ നേതൃത്വത്തില്‍ കമ്മീഷണറുടെ ഓഫിസിലായിരുന്നു യോഗം. അതേസമയം, സ്‌ഫോടനം സംബന്ധിച്ച് നിര്‍ണായക വിവരങ്ങള്‍ അന്വേഷണ സംഘത്തിന് ലഭിച്ചതായി സൂചനയുണ്ട്.
കലക്ടറേറ്റിന് സമീപം കട നടത്തുന്ന കടയ്ക്കല്‍ സ്വദേശി നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. സംഭവദിവസം രാവിലെ മൂന്നുപേര്‍ സംശയകരമായ സാഹചര്യത്തില്‍ കലക്ടറേറ്റിന് അകത്ത് പ്രവേശിച്ചു എന്നതാണ് കടയുടമയുടെ മൊഴി. ഇവരെ കടയുടമയ്ക്ക് കണ്ടാല്‍ അറിയാം. ഇവരാണോ സംഭവം നടന്ന ദിവസം കലക്ടറേറ്റില്‍ നിന്നു വാടിയിലേക്ക് ഓട്ടോറിക്ഷ ഓട്ടം വിളിച്ചതെന്ന കാര്യത്തിലും അന്വേഷണം തുടരുകയാണ്. ഇവരെ കണ്ടെത്തുന്നതിന് കൊല്ലം, തിരുവനന്തപുരം ജില്ലകളിലെ ചില കേന്ദ്രങ്ങളില്‍ പരിശോധനകള്‍ നടത്തി. ഇപ്പോള്‍ സംശയിക്കുന്നവര്‍ ബന്ധപ്പെട്ടേക്കാവുന്ന ചിലരും പോലിസിന്റെ നിരീക്ഷണത്തിലാണ്.
ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ബോംബ് സ്‌ഫോടനത്തിന്റെ ചുരുളഴിയിക്കാന്‍ കഴിയുമെന്നാണ് സിറ്റി പോലിസ് കമ്മീഷണര്‍ സതീഷ് ബിനോയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം പ്രതീക്ഷിക്കുന്നത്.
Next Story

RELATED STORIES

Share it