Pathanamthitta local

കലക്ടറെ മാറ്റിയത് ഭരണകക്ഷിയുടെ ഇഷ്ടക്കേടുമൂലമെന്ന് ഡിസിസി

പത്തനംതിട്ട: പുതിയ ജില്ലാ കലക്ടര്‍ ചുമതലയേറ്റു ദിവസങ്ങള്‍ കഴിയുന്നതിനുമുമ്പ് അദ്ദേഹത്തെ വീണ്ടും സ്ഥലംമാറ്റിയത് ഭരണകക്ഷിയുടെ ഇഷ്ടക്കേടു മൂലമാണെന്ന് ഡിസിസി പ്രസിഡന്റ് ബാബു ജോര്‍ജ് കുറ്റപ്പെടുത്തി.
കലക്ടറെന്ന നിലയില്‍ ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ ചുമതലകളില്‍ വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെയും മണല്‍, മണ്ണ്, ക്വാറി മാഫിയകള്‍ക്കെതിരെയും ശക്തമായ നിലപാട് ബാലമുരളി സ്വീകരിച്ചതു ഭരണകക്ഷി നേതാക്കള്‍ക്ക് ഇഷ്ടപ്പെട്ടിട്ടുണ്ടാവില്ലെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
'ആശിക്കും ഭൂമി ആദിവാസികള്‍ക്ക്' എന്ന പദ്ധതിയില്‍ ഉള്‍പ്പെടുത്തി ആദിവാസികള്‍ക്ക് സൗജന്യമായി നല്‍കുന്നതിനു വേണ്ടി റാന്നി കൊല്ലമുളയില്‍ നിര്‍ദ്ദേശിക്കപ്പെട്ട ഭൂമി ഏറ്റെടുക്കലില്‍ അഴിമതി ബോധ്യമായതിനെ തുടര്‍ന്ന് അത് റദ്ദ്‌ചെയ്ത മുന്‍ ജില്ലാ കലക്ടറെ ഭരണകക്ഷി നേതൃത്വവും എംഎല്‍എമാരും ഭീഷണിപ്പെടുത്തി അവധി എടുപ്പിക്കുകയും പിന്നീട് സ്ഥലം മാറ്റുകയും ചെയ്തത് സമീപകാല സംഭവമാണ്.
പുതുതായി ചുമതല ഏറ്റെടുത്ത കലക്ടറെ ദിവസങ്ങള്‍ തികയുന്നതിനുമുമ്പ് പാലക്കാട്ടേക്ക് സ്ഥലം മാറ്റിയത് ബാഹ്യസമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങാത്തതുമൂലമാണെന്നും ഭരണകക്ഷി ജില്ലാനേതൃത്വം ഇടപെട്ടാണെന്നും ബലമായി സംശയിക്കേണ്ടതായും അദ്ദേഹം പറഞ്ഞു.
Next Story

RELATED STORIES

Share it