Flash News

കലക്ടര്‍ ടി വി അനുപമയ്ക്ക് സ്ഥലം മാറ്റം

കലക്ടര്‍ ടി വി അനുപമയ്ക്ക് സ്ഥലം മാറ്റം
X

തിരുവനന്തപുരം: ആലപ്പുഴ ജില്ലാ കലക്ടര്‍ ടി വി അനുപമ ഉള്‍പ്പെടെയുള്ളവര്‍ക്ക് സ്ഥലം മാറ്റം. ഐഎഎസ് തലത്തില്‍ അഴിച്ചുപണി നടത്താന്‍ മന്ത്രിസഭാ യോഗമാണ് തീരുമാനമെടുത്തത്.

ടി വി അനുപമയെ തൃശ്ശൂരിലേക്കാണ് സ്ഥലം മാറ്റിയത്. പത്തനംതിട്ട കളക്ടര്‍ ഡി ബാലമുരളിയെ പാലക്കാട്ടേക്കും സ്ഥലം മാറ്റിയിട്ടുണ്ട്. കഴിഞ്ഞയാഴ്ചയാണ് ബാലമുരളിയെ പത്തനംതിട്ടയില്‍ നിയമിച്ചത്.
തൃശ്ശൂര്‍, പാലക്കാട്,വയനാട്, പത്തനംതിട്ട കളക്ടര്‍മാരെയും മാറ്റാന്‍ യോഗത്തില്‍ തീരുമാനമായിട്ടുണ്ട്. തൃശ്ശൂര്‍ കളക്ടര്‍ കൗശിഗന്‍ വാട്ടര്‍ അതോറിറ്റി എം ഡിയാകും.

തോമസ് ചാണ്ടിയുടെ ലേക് പാലസ് റിസോര്‍ട്ട് കൈയേറ്റത്തിനെതിരേ നടപടി സ്വീകരിച്ചതിലൂടെ ശ്രദ്ധേയയായിരുന്നു ആലപ്പുഴ ജില്ലാ കലക്ടര്‍ ടി വി അനുപമ.
Next Story

RELATED STORIES

Share it