palakkad local

കറന്‍സി പിന്‍വലിക്കല്‍: രാജ്യത്തിന് 1,50,000 കോടി രൂപയുടെ നഷ്ടം



പാലക്കാട് : കറന്‍സി പിന്‍വലിച്ചതിന്റെ ഫലമായി സമ്പദ്ഘടനയില്‍ ഇടിവുണ്ടായതിന്റെ ഫലമായി 1,50,000 കോടി രൂപയുടെ നഷ്ടം രാജ്യത്തിനുണ്ടായതായി സാമ്പത്തികവിദഗ്ദ്ധര്‍ കണക്കാക്കിയതായി എംബി രാജേഷ് എംപി ചൂണ്ടിക്കാട്ടി. ബിഇഎഫ് ഐ പാലക്കാട് ജില്ലാ കമ്മിറ്റി നോട്ട് നിരോധനത്തിന്റെ 100-ാം ദിനത്തില്‍ സംഘടിപ്പിച്ച ശ്രദ്ധക്ഷണിക്കല്‍ സായാഹ്നം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു് അദ്ധേഹം..രാജ്യത്ത് 130 കോടിയോളം വരുന്ന പാവപ്പെട്ട ജനതയുടെ ഏക വിനിമയ മാര്‍ഗ്ഗമായിരുന്ന 86 ശതമാനത്തോളം കറന്‍സികള്‍ .രാജ്യത്ത് 2016 നവംബര്‍ 8 മുതല്‍ കള്ളപ്പണം, കള്ളനോട്ട്, തീവ്രവാദം തുടങ്ങിയവ അവസാനിപ്പിക്കാനെന്നു പറഞ്ഞ് പിന്‍വലിച്ചതുമൂലം  രാജ്യത്തെ എല്ലാ മേഖലകളെയും സ്തംഭിപ്പിക്കുകയാണ് നരേന്ദ്രമോദി ചെയ്തതെന്നും രാജേഷ് വ്യക്തമാക്കി. ബിഇഎഫ്‌ഐ ജില്ലാ പ്രസിഡണ്ട് എ രാമദാസ് അദ്ധ്യക്ഷത വഹിച്ചു. ബിഇഎഫ്‌ഐ സംസ്ഥാന സെക്രട്ടറി സജി ഒ വര്‍ഗ്ഗീസ്  സംസാരിച്ചു.
Next Story

RELATED STORIES

Share it