കര്‍ഷക മാര്‍ച്ചിന് പിന്തുണയുമായി അഭിനേതാക്കളും

ചെന്നൈ: മഹാരാഷ്ട്രയില്‍ നടന്ന കര്‍ഷകരുടെ ലോങ് മാര്‍ച്ചിന് പിന്തുണയുമായി നടന്മാരായ പ്രകാശ് രാജും മാധവനും. ട്വിറ്ററിലൂടെയാണ് ഇരുവരുടെയും പ്രതികരണം. “പൊള്ളിയ കാല്‍പ്പാദങ്ങളും കണ്ണുകളില്‍ വിശപ്പുമായി നീതിയും മാന്യതയും തേടി നമ്മുടെ കര്‍ഷകര്‍ നടന്നുവരികയാണ്. ഇതാണ് സത്യം. നിങ്ങളുടെ കളവുകളും പരാജയപ്പെട്ട വാഗ്ദാനങ്ങളുമാണ് കാരണം.”
“അവര്‍ വന്ന് വാതിലില്‍ മുട്ടുമ്പോള്‍ നിങ്ങള്‍ അവര്‍ക്ക് നീതി നല്‍കുമോ? അവര്‍ നിങ്ങളെ പുറത്താക്കുന്നതിനു മുമ്പേ “ പ്രകാശ് രാജ് ട്വിറ്ററില്‍ കുറിച്ചു. ജസ്റ്റ് ആസ്‌കിങ് എന്ന ഹാഷ് ടാഗോടെയാണ് പ്രകാശ് രാജ് ട്വീറ്റ് പോസ്റ്റ് ചെയ്തിരിക്കുന്നത്. “ഈ രാജ്യത്തെ മുഴുവന്‍ കര്‍ഷകര്‍ക്കും വേണ്ടി ഇതിനെ (കര്‍ഷകരുടെ ലോങ് മാര്‍ച്ച്) ഞാന്‍ പൂര്‍ണമായും നിറഞ്ഞ മനസ്സോടെ  പിന്തുണയ്ക്കുകയാണ്. ആ മാറ്റം കൊണ്ടുവരാം. കടം എഴുതിത്തള്ളാനും മാന്യമായ വേതനത്തിനും വേണ്ടി 180 കിലോമീറ്റര്‍ നടന്ന് കര്‍ഷകര്‍ മുംബൈയില്‍ എത്തിയിരിക്കുന്നു- മാധവന്‍ ട്വിറ്ററില്‍ എഴുതിയത്. അതേ സമയം ബോളിവുഡിലെ ചില പ്രമുഖ അഭിനേതാക്കളും കര്‍ഷകരുടെ ലോങ് മാര്‍ച്ചിന് പിന്തുണയുമായി രംഗത്തെത്തിയിട്ടുണ്ട്  നടന്മാരായ റിതേഷ് ദേശ് മുഖ്, കുനാല്‍ കേമു, കുടാതെ നടി ദിയാ മിര്‍. തുടങ്ങിയവും കര്‍ഷക സമരത്തോടുള്ള തങ്ങളുടെ ഐക്യദാര്‍ഡ്യവും, ആദരവും വ്യക്തമാക്കിയിട്ടുണ്ട്. ഏഴുദിവസം മുമ്പ് ആരംഭിച്ച മാര്‍ച്ച് മുംബൈയില്‍ എത്തിച്ചേര്‍ന്നിട്ടുണ്ട്. സി പി എമ്മിന്റെ കര്‍ഷക വിഭാഗമായ അഖിലേന്ത്യാ കിസാന്‍ സഭയുടെ നേതൃത്വത്തിലാണ് മാര്‍ച്ച്. 180 കിലോമീറ്റര്‍ കാല്‍നടയായി പിന്നിട്ടാണ് അരലക്ഷത്തോളം കര്‍ഷകര്‍ മുംബൈയില്‍ എത്തിയിരിക്കുന്നത്.
Next Story

RELATED STORIES

Share it