Flash News

കര്‍ഷക ആത്മഹത്യ: വില്ലേജ് അസിസ്റ്റന്റ് കീഴടങ്ങി

കര്‍ഷക ആത്മഹത്യ: വില്ലേജ് അസിസ്റ്റന്റ് കീഴടങ്ങി
X
[caption id="attachment_237903" align="alignnone" width="560"] ആത്മഹത്യ ചെയ്ത കര്‍ഷകന്‍ ജോയി [/caption]

കോഴിക്കോട്: വില്ലേജ് ഓഫീസില്‍ കര്‍ഷകന്‍ തൂങ്ങിമരിച്ച സംഭവത്തില്‍ പ്രതിയായ വില്ലേജ് അസിസ്റ്റന്റ് സലീഷ് പോലീസില്‍ കീഴടങ്ങി. സംഭവത്തിന് ശേഷം ഒളിവിലായിരുന്നു സിലീഷ്  തിങ്കളാഴ്ച രാത്രിയാണ് പേരാമ്പ്ര സിഐക്ക് മുന്നില്‍ കീഴടങ്ങിയത്.
ആത്മഹത്യ ചെയ്ത കര്‍ഷകന്‍ ജോയിയുടെ ആത്മഹത്യാകുറിപ്പില്‍ സലീഷിനെതിരെ പരാമര്‍ശമുണ്ടായിരുന്നു. തുടര്‍ന്ന് പോലീസ് ഇയാള്‍ക്കെതിരെ കേസെടുത്തതിന് പിന്നാലെയാണ് സലീഷ് ഒളിവില്‍ പോയത്. വയനാട്ടിലുണ്ടെന്ന വിവരത്തെ തുടര്‍ന്ന് പോലീസ് എത്തിയെങ്കിലും ഇയാള്‍ ഇവിടെ നിന്നും രക്ഷപ്പെടുകയായിരുന്നു.
സലീഷിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും. സംഭവത്തില്‍ കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടോയെന്ന കാര്യം പോലീസ് പരിശോധിച്ചുവരികയാണ്. ജോയിയുടെ ബന്ധുക്കളെയും പോലീസ് ചോദ്യം ചെയ്യുന്നുണ്ട്.
Next Story

RELATED STORIES

Share it