wayanad local

കര്‍ഷകര്‍ക്ക് ഹൈടെക് സഹായവുമായി യുവശാസ്ത്രജ്ഞന്‍



മാനന്തവാടി: ഒഴുകുന്ന സൗരോര്‍ജപ്പാടത്തിനു ശേഷം കര്‍ഷകര്‍ക്ക് ഹൈടെക് സഹായവുമായി യുവ ശാസ്ത്രജ്ഞന്‍ അജയ് തോമസ്. രാജ്യത്തെ ആദ്യത്തെ ഒഴുകുന്ന സൗരോര്‍ജപ്പാടം പടിഞ്ഞാറത്തറ ബാണാസുരഡാം റിസര്‍വോയറില്‍ നിര്‍മിച്ച അജയ് തോമസ്, ഇത്തവണ കര്‍ഷകര്‍ക്ക് സൗജന്യമായി ആടുമാടുകളെയും മറ്റ് വളര്‍ത്തുമൃഗങ്ങളേയും പരസ്യത്തിലൂടെ കൈമാറ്റത്തിനും വില്‍പനയ്ക്കും സഹായിക്കുന്ന വെബ് ആപ്ലിക്കേഷനായ ജല്വേഇമൃ.േരീാ വികസിപ്പിച്ചു. ഈ വെബ് ആപ്ലിക്കേഷന്‍ ഉപയോഗിക്കുന്നതിലൂടെ കര്‍ഷകര്‍ക്ക് തങ്ങളുടെ വളര്‍ത്തുമൃഗങ്ങളുടെ വില സ്വയം നിര്‍ണയിക്കാനും വിപണി കണ്ടെത്താനും കഴിയും. രാജ്യമൊട്ടാകെയുള്ള ആളുകള്‍ക്ക് സമീപ പ്രദേശങ്ങളില്‍ നിന്നുതന്നെ തങ്ങള്‍ക്കു വേണ്ട വളര്‍ത്തുമൃഗങ്ങളെ കണ്ടെത്താന്‍ കഴിയുമെന്നതാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത. അടുത്തിടെയായി ഏറെ സജീവമായിക്കൊണ്ടിരിക്കുന്ന വളര്‍ത്തുമൃഗ വിപണിയില്‍ കര്‍ഷകനും ഉപഭോക്താവിനും വിലയുടെ താരതമ്യത്തിനുള്ള അവസരം ലഭ്യമാക്കുകയെന്ന ലക്ഷ്യവും ഇതിനു പിന്നിലുണ്ട്. ആര്‍ക്കും ഏതു വളര്‍ത്തുമൃഗത്തെയും വില്‍ക്കാലുള്ള പരസ്യം ഇതില്‍ പോസ്റ്റ് ചെയ്യാം. പിന്നീട് ഉപഭോക്താവിന് നേരിട്ട് കര്‍ഷകനെ ഫോണിലോ ചാറ്റ് ബോക്‌സിലോ ബന്ധപ്പെടുകയും കച്ചവടം ഉറപ്പിക്കുകയുമാവാം. കമ്മീഷനോ സമയനഷ്ടമോ കൂടാതെ ഇടപാടുകള്‍ ഓണ്‍ലൈന്‍ വഴി നടത്താന്‍ കഴിയുമെന്നതാണ് ഇതിന്റെ നേട്ടം. രാജ്യത്തെ ആദ്യത്തെ ഒഴുകുന്ന സൗരോര്‍ജ പാനല്‍ ഒരുക്കിയതിലൂടെ ലോകശ്രദ്ധ നേടിയ യുവ ശാസ്ത്രജ്ഞനായ അജയ് തന്റെ പുതിയ സംരംഭത്തിലും തികഞ്ഞ ശുഭപ്രതീക്ഷയിലാണ്. കമ്മന സ്വദേശിയായ അജയ് തലപ്പുഴ എന്‍ജിനീയറിങ് കോളജ് കേന്ദ്രമാക്കി വാറ്റ്‌സാ എനര്‍ജി പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനം നടത്തിവരികയാണ്.
Next Story

RELATED STORIES

Share it