palakkad local

കര്‍ഷകരെ വെടിവച്ചുകൊന്ന സംഭവം: റെയില്‍വേ സ്റ്റേഷന്‍ മാര്‍ച്ച് നടത്തി



ഷൊര്‍ണൂര്‍:  മധ്യപ്രദേശില്‍ കര്‍ഷകരെ വെടിവെച്ച് കൊന്ന നടപടിയില്‍ പ്രതിഷേധിച്ച് മധ്യപ്രദേശ് സര്‍ക്കാരിനെതിരെ യൂത്ത് കോണ്‍ഗ്രസ് പാലക്കാട് പാര്‍ലിമെന്റ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഒറ്റപ്പാലം റെയില്‍വേ സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തി. മാര്‍ച്ച് യൂത്ത് കോണ്‍ഗ്രസ് പാലക്കാട് പാര്‍ലിമെന്റ് പ്രസിഡന്റ് ടി എച്ച് ഫിറോസ് ബാബു ഉദ്ഘാടനം ചെയ്തു. പാര്‍ലിമെന്റ് വൈസ് പ്രസിഡന്റ് ഷെഫീക്ക്, നിയോജക മണ്ഡലം പ്രസിഡന്റുമാരായ എന്‍ കെ ജയരാജ്, വി എം മുസ്തഫ, നൗഷാദ് കൃഷ്ണ, പി വിനോദ്, യൂത്ത്്്് കോണ്‍ഗ്രസ് നിയോജകമണ്ഡലം ഭാരവാഹികളായ സ്വാജിത്ത്, ജയേഷ് ഷൊര്‍ണൂര്‍, സ്വാമി പൊയ്‌ലൂര്‍, വി വിനോജ്, സഹദ്  നേതൃത്വം നല്‍കി.
Next Story

RELATED STORIES

Share it