കര്‍ണാടക: സീറ്റിനായി കോണ്‍ഗ്രസ്സില്‍ 1000ത്തിലധികം പേര്‍

ബംഗളൂരു: തിരഞ്ഞെടുപ്പ് ആസന്നമായ കര്‍ണാടകയില്‍ സീറ്റ് മോഹികളുടെ എണ്ണത്തില്‍ വലഞ്ഞു കോണ്‍ഗ്രസ്. 225 നിയമസഭാ സീറ്റികളിലേക്കായി 1000ത്തിലധികം പേരാണു പാര്‍ട്ടിയില്‍ ഇതുവരെ അവകാശവാദം ഉന്നയിച്ചിട്ടുള്ളത്. ഇതില്‍ത്തന്നെ നഗരപ്രദേശമായ ബംഗളുരുവിലെ 28 സീറ്റുകളിലേക്കാണ് കൂടുതല്‍ പേര്‍ അവകാശവാദം ഉന്നയിച്ച് കര്‍ണാടക പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റിയെ സമീപിച്ചിട്ടുള്ളത്. ഇതില്‍ രാജാജിനഗര്‍ മണ്ഡലത്തിനായി മാത്രം 18 പേരും ബംഗളൂരു സൗത്തിനായി എട്ടു പേരും കെപിസിസിയെ സമീപിച്ചു.
നഗരത്തിലെ ശാന്തിനഗര്‍ മണ്ഡലത്തിനായി ആരും അവകാശവാദം ഉന്നയിച്ചിട്ടില്ല എന്നതും ശ്രദ്ധേയമാണ്. എന്‍ എ ഹാരിസ് ആണ് ശാന്തിനഗറിലെ നിലവിലെ എംഎല്‍എ. എംഎല്‍എയുടെ മകന്‍ മുഹമ്മദ് നള്‍പദ് ഹാരിസ് ഉള്‍പ്പെട്ട ആക്രമണത്തെ തുടര്‍ന്ന് ശ്രദ്ധ പിടിച്ചുപറ്റിയ മണ്ഡലമാണിത്. എന്നാല്‍ മണ്ഡലത്തിനായി അവകാശവാദം ഉന്നയിച്ച് ഒരാള്‍ അപേക്ഷാ ഫോറം സ്വന്തമാക്കിയിട്ടുണ്ടെന്ന് ഒരു മുതിര്‍ന്ന നേതാവ് പ്രതികരിച്ചു.
പൊതു വിഭാഗത്തില്‍ 150ഓളം വനിതകളും സീറ്റിനായി സമീപിച്ചതും നേതൃത്വത്തെ പ്രതിസന്ധിയിലാക്കുന്നു. എസ്‌സി, എസ്ടി സംവരണ സീറ്റുകളിലേക്കുള്ള അപേക്ഷകരുടെ എണ്ണത്തിലും കാര്യമായ വര്‍ധനയാണ് ഇത്തവണ കോണ്‍ഗ്രസ്സിലുള്ളത്.  സീറ്റിനായി അപേക്ഷിക്കുന്നതിനുള്ള ഫോറത്തിന് 100 രൂപയാണ് പാര്‍ട്ടി ഈടാക്കുന്നത്. ഇതിനു പുറമെ അപേക്ഷാ സമര്‍പ്പണ ഫീസായി മന്ത്രിമാരില്‍ നിന്ന് ഒരു ലക്ഷം രൂപയും എംഎല്‍എ, എംഎല്‍സി, എംപിമാര്‍ എന്നിവരില്‍ നിന്ന് 50,000 രൂപയും മുന്‍ എംഎല്‍എ, എംപി എന്നിവര്‍ക്ക് 25000 രൂപയുമാണ് പാര്‍ട്ടി ഈടാക്കുന്നത്.
Next Story

RELATED STORIES

Share it