Flash News

ബിജെപി ബഹിഷ്‌കരിച്ചു, വിശ്വാസപ്രമേയം പാസായി

ബിജെപി ബഹിഷ്‌കരിച്ചു,  വിശ്വാസപ്രമേയം പാസായി
X



ബെംഗളുരു : കര്‍ണാടകത്തില്‍ കുമാര സ്വാമി സര്‍ക്കാര്‍ വിശ്വാസ വോട്ട് നേടി. കുമാരസ്വാമി വിശ്വാസപ്രമേയം അവതരിപ്പിച്ച് സഭയില്‍ സംസാരിച്ചു കഴിഞ്ഞതോടെ ബിജെപി അംഗങ്ങള്‍ വോട്ടെടുപ്പ് ബഹിഷ്‌കരിച്ച് സഭയില്‍ നിന്നിറങ്ങിപ്പോവുകയും സര്‍ക്കാര്‍ വിശ്വാസവോട്ട് നേടുകയായിരുന്നു. സര്‍ക്കാര്‍ അടുത്ത അഞ്ചു വര്‍ഷവും അധികാരത്തിലുണ്ടാകുമെന്ന് കുമാരസ്വാമി വിശ്വാസപ്രമേയം അവതരിപ്പിച്ചുകൊണ്ട് പ്രഖ്യാപിച്ചു. ബിജെപിയുമായി നേരത്തേ സഖ്യമുണ്ടാക്കിയതില്‍ പിതാവും മുന്‍ പ്രധാനമന്ത്രിയുമായ എച്ച്.ഡി.ദേവെഗൗഡയോട് മാപ്പു ചോദിക്കുന്നതായി കുമാരസ്വാമി തന്റെ പ്രസംഗത്തില്‍ പറഞ്ഞു. സര്‍ക്കാരുണ്ടാക്കാന്‍ പിന്തുണച്ചതിന് കോണ്‍ഗ്രസിന് നന്ദി അറിയിച്ച  കുമാരസ്വാമി കര്‍ഷകര്‍ക്ക് തന്റെ പാര്‍ട്ടിയും കുടുംബവും എന്നും മുന്‍ഗണ നല്‍കുന്നുവെന്നും വ്യക്തമാക്കി.
കാര്‍ഷിക കടങ്ങള്‍ 24 മണിക്കൂറിനകം എഴുതിത്തള്ളിയില്ലെങ്കില്‍ സംസ്ഥാന വ്യാപകമായി പ്രക്ഷോഭമാരംഭിക്കുമെന്ന് തുടര്‍ന്നു സംസാരിച്ച മുന്‍മുഖ്യമന്ത്രി യെദിയൂരപ്പ പറഞ്ഞു. തുടര്‍ന്ന്് ബിജെപി അംഗങ്ങള്‍ സഭാനടപടികള്‍ ബഹിഷ്‌കരിച്ച് ഇറങ്ങിപ്പോവുകയായിരുന്നു.

Next Story

RELATED STORIES

Share it