Flash News

കര്‍ണാടക: രണ്ട് എഡിറ്റര്‍മാര്‍ക്ക് ഒരുവര്‍ഷം തടവ്



ബംഗളൂരു: കര്‍ണാടക നിയമസഭാംഗങ്ങള്‍ക്കെതിരേ അപകീര്‍ത്തികരമായ ലേഖനം എഴുതിയതിന് രണ്ടു പത്രങ്ങളുടെ എഡിറ്റര്‍മരെ നിയമസഭ ഒരു വര്‍ഷത്തെ തടവിന് ശിക്ഷിച്ചു.‘ഹായ് ബാംഗ്ലൂര്‍’ പത്രത്തിന്റെ എഡിറ്റര്‍ രവി ബെല്‍ഗരെ, യലഹങ്ക വോയ്‌സ് പത്രത്തിന്റെ എഡിറ്റര്‍ അനില്‍രാജ എന്നിവരെയാണ് നിയമസഭ ശിക്ഷിച്ചത്. ഇവര്‍ക്കെതിരേ 10,000 രൂപ പിഴയും ചുമത്തിയിട്ടുണ്ട്. ശബ്ദവോട്ടോടെയാണ് ഇതുസംബന്ധിച്ച പ്രമേയം സഭ പാസാക്കിയത്. നിയമസഭ പാസാക്കിയ പ്രമേയത്തിനനുസരിച്ച് പത്രപ്രവര്‍ത്തകരെ ജയിലില്‍ അടയ്ക്കാന്‍ പോലിസിനോട് ആവശ്യപ്പെടുമെന്ന് നിയമസഭാ സെക്രേട്ടറിയറ്റ് അറിയിച്ചു.
Next Story

RELATED STORIES

Share it