കര്‍ണാടക തിരഞ്ഞെടുപ്പിന് ശേഷം രാഹുല്‍ തീര്‍ത്ഥാടനത്തിന്‌

ന്യൂഡല്‍ഹി: വിമാനത്തകരാറില്‍ നിന്നുണ്ടായ ഞെട്ടലില്‍ നിന്ന് ആശ്വാസത്തിനായി മാനസരോവര്‍ യാത്ര നടത്താനൊരുങ്ങി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. രാജ്യത്ത് പല സുപ്രധാന രാഷ്ട്രീയ സാഹചര്യങ്ങളിലും യാത്ര പോയതിന് ഏറെ പഴികേട്ട രാഷ്ട്രീയ നേതാവാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍. ഇത്തവണ പതിവില്‍ നിന്നു വിഭിന്നമായി യാത്ര തീരുമാനിച്ച കാര്യം രാഹുല്‍ പരസ്യമായി പറയുകയും അതിനു പാര്‍ട്ടി അണികളുടെ അനുവാദം ചോദിക്കുകയും ചെയ്തു.
ഡല്‍ഹിയില്‍ കോണ്‍ഗ്രസ് സംഘടിപ്പിച്ച ജന്‍ ആക്രോശ് റാലിയില്‍ തന്റെ അധ്യക്ഷ പ്രസംഗം കഴിഞ്ഞ ശേഷം മുതിര്‍ന്ന നേതാക്കള്‍ക്ക് ഹസ്തദാനം നല്‍കി സീറ്റില്‍ ഇരുന്നിടത്തു നിന്നു വീണ്ടും തിരികെ പ്രസംഗപീഠത്തിലെത്തിയാണ് ഇക്കാര്യം രാഹുല്‍ പറഞ്ഞത്. എനിക്ക് നിങ്ങള്‍ ഒരു ചെറിയ അനുവാദം തരണമെന്നു പറഞ്ഞാണ് രാഹുല്‍ തുടങ്ങിയത്. കര്‍ണാടക തിരഞ്ഞെടുപ്പിനു ശേഷം കൈലാസ് മാനസരോവര്‍ യാത്ര നടത്താന്‍ തീരുമാനിച്ചിട്ടുണ്ടെന്നും ഒരു 10-15 ദിവസത്തേക്ക് എനിക്ക് അവധി തരണമെന്നും രാംലീല മൈതാനത്ത് തടിച്ചുകൂടിയ കോണ്‍ഗ്രസ് പ്രവര്‍ത്തകരോട് രാഹുല്‍ പരസ്യമായി ആവശ്യപ്പെടുകയായിരുന്നു. വലിയ ആരവത്തോടെ സദസ്സ് രാഹുലിന് സമ്മതം മൂളുകയും ചെയ്തു. ആദ്യമായാണ് സ്വകാര്യ യാത്രയ്ക്ക് രാഹുല്‍ പാര്‍ട്ടി അണികളുടെ അനുവാദം ചോദിക്കുന്നത്.
Next Story

RELATED STORIES

Share it