കരുനാഗപ്പള്ളിയില്‍ പെണ്‍വാണിഭ സംഘത്തിലെ നാലുപേര്‍ പിടിയില്‍
BY Sumeera SMR27 Dec 2015 6:04 AM GMT
Sumeera SMR27 Dec 2015 6:04 AM GMT
കരുനാഗപ്പള്ളി: വീട് വാടകയ്ക്കെടുത്ത് പെണ്‍വാണിഭം നടത്തുന്ന സംഘത്തെ രഹസ്യനീക്കത്തിലൂടെ കരുനാഗപ്പള്ളി പോലിസ് പിടികൂടി. രണ്ട് യുവാക്കള്‍ ഓടിരക്ഷപെട്ടു. മാവേലിക്കര അറുനൂറ്റിമംഗലം ദീപുഭവനത്തില്‍ ദീപു(32), ശക്തികുളങ്ങര കണ്ടത്തില്‍വീട്ടില്‍ സ്റ്റെല്ല(48), വടക്കന്‍ മൈനാഗപ്പള്ളി കാരൂര്‍കടവ് ഉഷസില്‍ ശോഭ(36), മൈനാഗപ്പള്ളി മെറിന്വില്ലയില് സിലി(രാജമ്മ-38) എന്നിവരാണ് പിടിയിലായത്. താലൂക്ക് ആശുപത്രിക്ക് സമീപം ഗ്യാസ് ഗോഡൗണിന് അടുത്തായി ഒരുവീട് കേന്ദ്രീകരിച്ചാണ് സംഘം പ്രവര്‍ത്തിച്ചിരുന്നത്. സിഐ കെ എ വിദ്യാധരനും സംഘവും വീട് റെയ്ഡ് ചെയ്ത് സംഘത്തെ പിടികൂടുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു.
Next Story
RELATED STORIES
സംസ്ഥാനത്ത് പലയിടത്തും വോട്ടിങ് മന്ദഗതിയിലെന്ന് ആക്ഷേപം; പോളിങ്...
26 April 2024 12:36 PM GMTമുഴുവന്‍ വിവിപാറ്റും എണ്ണണമെന്ന ഹരജികളെല്ലാം സുപ്രിംകോടതി തള്ളി
26 April 2024 6:07 AM GMTഫ്രീലാന്‍സ് ജോലികളുടെ കാലം
20 April 2024 7:03 AM GMTകണ്ണൂരിൽ ബോംബ് സ്ഫോടനത്തിൽ പരിക്കേറ്റ സിപിഎം പ്രവര്ത്തകൻ മരിച്ചു;...
5 April 2024 8:53 AM GMTറിയാസ് മൗലവി കൊലക്കേസ്: ആര്‍എസ്എസ്സുകാരായ മൂന്ന് പ്രതികളെയും കോടതി...
30 March 2024 6:06 AM GMTഒമ്പത് പോപുലര്‍ ഫ്രണ്ട് മുന്‍ പ്രവര്‍ത്തകര്‍ക്ക് ജാമ്യം; എന്‍ഐഎയ്ക്ക്...
21 March 2024 6:30 AM GMT