കരിപ്പൂര്‍: സ്ഥലം ഏറ്റെടുക്കലിന് സ്പെഷ്യല്‍ ഓഫിസറെ നിയമിച്ചു
BY Sumeera SMR12 Nov 2015 2:32 AM GMT
Sumeera SMR12 Nov 2015 2:32 AM GMT
തിരുവനന്തപുരം: കരിപ്പൂര്‍ വിമാനത്താവളത്തിന്റെ വികസനത്തിനാവശ്യമായ സ്ഥലം ഏറ്റെടുക്കുന്നതിനുള്ള സ്പെഷ്യല്‍ ഓഫിസറായി ലാന്‍ഡ് റവന്യൂ കമ്മീഷണര്‍ മോഹന്‍ദാസിനെ മന്ത്രിസഭാ യോഗം നിയോഗിച്ചു. സ്ഥലം ഏറ്റെടുക്കല്‍ വേഗത്തിലാക്കാന്‍ സ്പെഷ്യല്‍ ഓഫിസറെ നിയോഗിക്കണമെന്ന പൊതുജന അഭിപ്രായം കണക്കിലെടുത്താണു നടപടി. നേരത്തെ സ്ഥലം ഏറ്റെടുക്കലിന് നിരവധി തടസ്സങ്ങള്‍ നേരിട്ടിരുന്നു. ജനപ്രതിനിധികളുടെ ഇടപെടലിനെ തുടര്‍ന്ന് തടസ്സങ്ങള്‍ ഏറെയും മാറിയിട്ടുണ്ട്. തുടര്‍ന്നാണ് സ്ഥലം ഏറ്റെടുക്കല്‍ വേഗത്തിലാക്കാന്‍ മലപ്പുറം മുന്‍ ജില്ലാ കലക്ടറായിരുന്ന മോഹന്‍ദാസിന് അധികച്ചുമതല നല്‍കിയത്. പുനലൂരില്‍ സബ് കോടതി ആരംഭിക്കാനും മന്ത്രിസഭ തീരുമാനിച്ചു. ഇതിനായി 14 തസ്തികകള്‍ അനുവദിച്ചിട്ടുണ്ട്.
Next Story
RELATED STORIES
സംസ്ഥാനത്ത് പലയിടത്തും വോട്ടിങ് മന്ദഗതിയിലെന്ന് ആക്ഷേപം; പോളിങ്...
26 April 2024 12:36 PM GMTമുഴുവന്‍ വിവിപാറ്റും എണ്ണണമെന്ന ഹരജികളെല്ലാം സുപ്രിംകോടതി തള്ളി
26 April 2024 6:07 AM GMTഫ്രീലാന്‍സ് ജോലികളുടെ കാലം
20 April 2024 7:03 AM GMTകണ്ണൂരിൽ ബോംബ് സ്ഫോടനത്തിൽ പരിക്കേറ്റ സിപിഎം പ്രവര്ത്തകൻ മരിച്ചു;...
5 April 2024 8:53 AM GMTറിയാസ് മൗലവി കൊലക്കേസ്: ആര്‍എസ്എസ്സുകാരായ മൂന്ന് പ്രതികളെയും കോടതി...
30 March 2024 6:06 AM GMTഒമ്പത് പോപുലര്‍ ഫ്രണ്ട് മുന്‍ പ്രവര്‍ത്തകര്‍ക്ക് ജാമ്യം; എന്‍ഐഎയ്ക്ക്...
21 March 2024 6:30 AM GMT