kozhikode local

കരിപ്പൂര്‍ വിമാനത്താവളം: വലിയ വിമാനങ്ങളുടെ സര്‍വീസും ഹജ്ജ് എംബാര്‍ക്കേഷന്‍ പോയിന്റും പുനസ്ഥാപിക്കണം

കോഴിക്കോട്: പ്രവാസികള്‍ കൂടുതലായി ആശ്രയിക്കുന്നതും മലബാറിന്റെ വികസനത്തില്‍ മുഖ്യപങ്ക് വഹിക്കുന്നതുമായ കരിപ്പൂര്‍ എയര്‍പോര്‍ട്ടിനെ നശിപ്പിക്കാന്‍ ചില തല്‍പരകക്ഷികള്‍ ബോധപൂര്‍വ്വം ശ്രമിക്കുകയാണെന്ന് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് പി അബ്ദുല്‍ മജീദ് ഫൈസി. എസ്ഡിപിഐ  ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ സായാഹ്നം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വളരെ ലാഭകരമായി പ്രവര്‍ത്തിച്ച എയര്‍പ്പോര്‍ട്ട് 2015 ല്‍ റണ്‍വേ വികസനത്തിന്റെ പേരിലാണ് അടച്ചത്.
ലക്ഷക്കണക്കിന് വരുന്ന മലബാറിലെ സാധാരണക്കാരായ പ്രവാസികള്‍ ഉള്‍പ്പെടെ ആശ്രയിക്കുന്ന കരിപ്പൂര്‍ എയര്‍പ്പോര്‍ട്ട് ചില തല്‍പ്പര കക്ഷികളുടെ സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങി ചിറകരിയാന്‍ അനുവദിക്കുകയില്ലെന്നും മാറി മാറി വരുന്ന സര്‍ക്കാരുകള്‍ മലബാറിനോട് തുടരുന്ന അവഗണന അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
തുടര്‍ന്ന് സംസാരിച്ച മലബാര്‍ ഡവലപ്പ്‌മെന്റ് ഫോറം പ്രതിനിധി ഹസന്‍ തിക്കോടി കോഡ്- ഇ ഇനത്തില്‍പ്പെട്ട വിമാനങ്ങള്‍ ഇറങ്ങാന്‍ വേണ്ടിയാണ് റണ്‍വേ അടച്ചിട്ടത് എന്നും ഇപ്പോള്‍ കോഡ്- സി വിമാനങ്ങള്‍ക്ക് മാത്രമേ അനുമതിയുള്ളൂവെന്നും ഇതിനാണെങ്കില്‍ കോടിക്കണക്കിന് രൂപയും 3 വര്‍ഷവും ചെലവഴിച്ച് 21 പിസിഎന്‍ (പേവ്‌മെന്റ് ക്ലാസിഫിക്കേഷന്‍ നമ്പര്‍) റണ്‍വേ നിര്‍മിക്കേണ്ട ആവശ്യമുണ്ടായിരുന്നോ എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ജില്ലാ പ്രസിഡന്റ്  മുസ്തഫ പാലേരി അധ്യക്ഷത വഹിച്ചു.
സംസ്ഥാന സെക്രട്ടറിമാരായ അബ്ദുള്‍ ഹമീദ് മാസ്റ്റര്‍, റോയ് അറക്കല്‍, തുളസീധരന്‍ പള്ളിക്കല്‍, അബ്ദുള്‍ ജബ്ബാര്‍, ജില്ലാ വൈസ് പ്രസിഡന്റ് എം എ സലീം, കെ കെ ഫൗസിയ, ജനറല്‍ സെക്രട്ടറി സലീം കാരാടി, സെക്രട്ടറിമാരായ ടി പി മുഹമ്മദ്, വാഹിദ് ചെറുവറ്റ, ഖജാഞ്ചി റസാക്ക് മാക്കൂല്‍  സംസാരിച്ചു.
Next Story

RELATED STORIES

Share it