Flash News

കരിപ്പൂരില്‍ 28 കിലോ കുങ്കുമപ്പൂവ് പിടികൂടി



കൊണ്ടോട്ടി: കരിപ്പൂര്‍ വിമാനത്താവളത്തില്‍ നാലു യാത്രക്കാരില്‍ നിന്നായി 28 കിലോഗ്രാം കുങ്കുമപ്പൂവ് കസ്റ്റംസ് ഇന്റലിജന്‍സ് പിടികൂടി. ഇറാനില്‍ നിന്നു ദുബൈ വഴി കരിപ്പൂരിലെത്തിയ കണ്ണൂര്‍ സ്വദേശികളില്‍ നിന്നാണു കുങ്കുമപ്പൂവ് പിടികൂടിയത്. കണ്ണൂര്‍ കതിരൂര്‍ സ്വദേശി ജഅ്ഫര്‍, കൂത്തുപറമ്പ് സ്വദേശി അബ്ദുല്‍ കരീം, ശിവപുരം സ്വദേശി റാഷിദ്, മയ്യില്‍ സ്വദേശി സലീം എന്നിവരെ കസ്റ്റംസ് കസ്റ്റഡിയിലെടുത്തു. പിടികൂടിയ കുങ്കുമപ്പൂവിന് 38.54 ലക്ഷം രൂപ വിലവരും.
Next Story

RELATED STORIES

Share it