വിമാനത്താവളത്തിലെത്തിയ യുവതി കാമുകനോടൊപ്പം മുങ്ങി
BY Sumeera SMR20 Jun 2016 8:04 PM GMT
Sumeera SMR20 Jun 2016 8:04 PM GMT
കരിപ്പൂര്‍: അമ്മയോടൊപ്പം മസ്ക്കത്തില്‍ നിന്ന് കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിയ യുവതി കാമുകനോടൊപ്പം മുങ്ങി. ഒമാന്‍ എയര്‍വേയ്സിന്റെ വിമാനത്തില്‍ കരിപ്പൂരിലെത്തിയ കണ്ണൂര്‍ തലശ്ശേരി സ്വദേശിയായ യുവതിയാണ് വിമാനത്താവളത്തില്‍ നിന്ന് സഹപാഠിയും ചെന്നൈ സ്വദേശിയുമായ കാമുകനോടൊപ്പം മുങ്ങിയത്. വിമാനത്താവളത്തില്‍ അമ്മയോടൊപ്പം വന്നിറങ്ങിയ ഇവര്‍ അമ്മ ബാഗേജ് ക്ലിയര്‍ ചെയ്യുന്നതിനിടെ വിമാനത്താവളത്തിനു പുറത്തിറങ്ങി കാത്തിരുന്ന കാമുകനോടൊപ്പം വാഹനത്തില്‍ കയറി പോവുകയായിരുന്നു. മകളെ കാണാതെ അമ്മ വിമാനത്താവളത്തില്‍ ബഹളം വച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. തുടര്‍ന്ന് അമ്മ കരിപ്പൂര്‍ പോലിസ് സ്റ്റേഷനില്‍ മകളെ കാണാനില്ലെന്ന് പരാതി നല്കി. പോലിസ് വിമാനത്താവളവും പരിസരവും പരിശോധിച്ചെങ്കിലും യുവതിയെ കണ്ടെത്താനായില്ല. ഇതിനിടെ യുവതി പാലക്കാട്ടു വച്ച് ഗള്‍ഫിലുള്ള അച്ഛനെ ഫോണ്‍ വിളിച്ച് താന്‍ കാമുകനൊപ്പം പോവുകയാണെന്നറിയിക്കുകയായിരുന്നു.
Next Story
RELATED STORIES
നീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTവോട്ട് ചെയ്യുക എന്നത് ഓരോ പൗരന്റെയും അവകാശവും കടമയുമാണെന്ന് നടന്...
26 April 2024 11:33 AM GMTഇലക്ട്രിക് കാറിന് തീപിടിച്ചു; നാലംഗ മലയാളി കുടുംബത്തിന് കാലിഫോർണയിൽ...
26 April 2024 11:32 AM GMTകോഴിക്കോട്ട് കക്കാടംപൊയിലിൽ വോട്ടു ചെയ്യാൻ പോയ കുടുംബം സഞ്ചരിച്ച കാർ...
26 April 2024 11:14 AM GMTപ്രധാനമന്ത്രി ഭയന്നിരിക്കുന്നു; കുറച്ച് ദിവസം കഴിഞ്ഞാല്‍ മോദി...
26 April 2024 11:06 AM GMTപത്തനംതിട്ടയില്‍ ചിഹ്നം മാറിയെന്ന് പരാതി; വിവിപാറ്റില്‍ കാണിച്ചത് താമര
26 April 2024 10:56 AM GMT