Second edit

കരളാണു കരള്‍



പ്രിയപ്പെട്ടവരെ ചിലര്‍ കരളേ എന്നു വിളിക്കുന്നത് വെറുതെയല്ല. മനുഷ്യശരീരത്തില്‍ തലച്ചോറ് കഴിഞ്ഞാല്‍ ഏറ്റവും പ്രധാനപ്പെട്ട അവയവമാണു കരള്‍. ഏതാണ്ട് 300ലധികം ജോലികളാണ് കരള്‍ നിത്യേന ചെയ്യുന്നത്. അതിനിടയില്‍ ദിവസവും അതു വളരുകയും ചുരുങ്ങുകയും ചെയ്യുന്നു. ഹൃദയം, വൃക്ക, ശ്വാസകോശം എന്നിവയൊക്കെ വല്ലാതെ കുഴപ്പത്തിലായാല്‍ യന്ത്രങ്ങള്‍കൊണ്ട് തല്‍ക്കാലം ജീവിച്ചുപോവാം. കരളിനു പകരം കരള്‍ മാത്രമേയുള്ളു. ആന്തരികാവയവങ്ങളില്‍ ഏറ്റവും വലിയ അവയവമായ കരളിനെപ്പറ്റി കൂടുതല്‍ പഠിക്കുന്നതിനനുസരിച്ച് വിസ്മയിപ്പിക്കുന്ന കൂടുതല്‍ വിവരങ്ങളാണു പുറത്തുവരുന്നത്. മറ്റു ശരീരകോശങ്ങളില്‍ രണ്ട് സെറ്റ് ക്രോമസോമുകളാണുള്ളതെങ്കില്‍ കരളില്‍ അത് എട്ട് സെറ്റ് വരെയുണ്ട്. അതുകൊണ്ടാണ് സ്വയം റിപ്പയര്‍ ചെയ്യാന്‍ കരളിനു ശേഷികിട്ടുന്നതെന്നാണ് ശാസ്ത്രജ്ഞന്മാര്‍ കരുതുന്നത്. ദുര്‍മേദസ്സും പ്രമേഹവും കൂടുന്നതിനനുസരിച്ച് കരളിന്റെ മേലുള്ള സമ്മര്‍ദം വര്‍ധിച്ചുവരുകയാണ്. ഏതാണ്ട് നൂറിലധികം രോഗങ്ങള്‍ കരളിനെ ബാധിക്കാറുണ്ട്. ശരീരത്തിലെ രക്തത്തിന്റെ 13 ശതമാനത്തോളം എപ്പോഴും കരളിലായിരിക്കും. ഗര്‍ഭാവസ്ഥയില്‍ കരളിലാണ് രക്താണുക്കള്‍ ഉല്‍പാദിപ്പിക്കപ്പെടുന്നത്. പിന്നീടത് മജ്ജയിലേക്കു മാറുന്നു. ഇത്രയധികം പ്രാധാന്യമുള്ളതുകൊണ്ടാവണം കരളിനു മാത്രം ചോര നല്‍കുന്ന രണ്ടു ധമനികളുണ്ട്. അതിലൊന്ന് പ്ലീഹയില്‍ നിന്നും കുടലില്‍ നിന്നുമുള്ള ശുദ്ധീകരിക്കേണ്ട രക്തം നല്‍കുന്ന ധമനിയാണ്. കരളിനെക്കുറിച്ചുള്ള പുതിയ ഗവേഷണം കരളിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്താനും രോഗബാധ തടയാനും ഉതകുമെന്നാണ് ഭിഷഗ്വരന്‍മാര്‍ കരുതുന്നത്.
Next Story

RELATED STORIES

Share it