കമ്പിവല തകര്‍ത്ത് തെരുവ് നായ്ക്കളുടെ ആക്രമണം: താറാവുകള്‍ ചത്തു
BY Sumeera SMR28 Feb 2016 5:52 AM GMT
Sumeera SMR28 Feb 2016 5:52 AM GMT
കുറുപ്പന്തറ: തെരുവ് നായ്ക്കളുടെ ആക്രമണത്തില്‍ താറാവുകള്‍ ചത്തു. കുറുപ്പന്തറ കടവില്‍ ശനിയാഴ്ച്ച പുലര്‍ച്ചെ മൂന്നോടെയാണ് സംഭവം. മാഞ്ഞൂര്‍ പുതുക്കോട്ടില്‍ ജോസഫിന്റെ താറാവുകളാണ് ചത്തത്. കടവില്‍ തോടിനോട് ചേര്‍ന്ന് താറാവുകളെ വളര്‍ത്തുകയാണ് ജോസഫ്. വര്‍ഷങ്ങളായി താറാവ് കൃഷി ചെയ്യുന്ന ജോസഫിന് മികച്ച താറാവ് കര്‍ഷകനുള്ള അവാര്‍ഡും മാഞ്ഞൂര്‍ പഞ്ചായത്ത് നല്‍കിയിട്ടുണ്ട്.
കമ്പിവലയ്ക്കുള്ളിലാണ് ജോസഫ് താറാവുകളെ വളര്‍ത്തുന്നത്. പുലര്‍ച്ചെ കൂട്ടത്തോടെ ഇതുവഴിയെത്തിയ തെരുവുനായകള്‍ കമ്പികള്ക്കിടെയിലുടെ അകത്ത് പ്രവേശിച്ചു താറാവുകളെ കടിച്ചു തിന്നുകയായിരുന്നു. ഭയന്ന് ഓടുമ്പോളാണ് ഭൂരിഭാഗം താറാവുകളും ചത്തതെന്ന് ജോസഫ് പറഞ്ഞു.
550 ഓളം താറാവുകളെയാണ് ജോസഫ് വളര്‍ത്തുന്നത്. താറാവുകള്‍ക്കൊപ്പം ഏതാണ്ട് അഞ്ഞൂറിലധികം മുട്ടകളും നഷ്ടപെടിട്ടുണ്ട്.
മാഞ്ഞൂര്‍ സര്‍വീസ് സഹകരണ ബാങ്കില്‍ നിന്നും മൂന്ന് ലക്ഷം രൂപ വായ്പയെടുത്താണ് ജോസഫ് താറാവ് കൃഷി ചെയ്യുന്നത്.

Next Story
RELATED STORIES
കിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMTമുഴുസമയ വെബ് കാസ്റ്റിങ്, കള്ളവോട്ട് തടയാന്‍ കണ്ണൂരില്‍ കനത്ത സുരക്ഷ
25 April 2024 5:11 PM GMTഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMTപരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMT