കപ്പലപകടം: യുഎസ് നാവികരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി
BY fousiya sidheek19 Jun 2017 5:43 AM GMT
fousiya sidheek19 Jun 2017 5:43 AM GMT
ടോക്കിയോ: പസഫിക് സമുദ്രത്തില്‍ അപകടത്തില്‍പ്പെട്ട് കാണാതായ യുഎസ് യുദ്ധക്കപ്പലിലെ നാവികരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. തകര്‍ന്ന് വെള്ളംകയറിയ കപ്പലിനുള്ളില്‍നിന്നാണ് ഏഴ് പേരുടെ മൃതദേഹങ്ങള്‍ വീണ്ടെടുത്തത്. ജപ്പാന്‍ നാവികസേന നാലു കപ്പലുകളും ഒരു ഹെലികോപ്റ്ററും ഉപയോഗിച്ച് നടത്തിയ തിരച്ചിലിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. മൃതദേഹങ്ങള്‍ യുഎസ് നാവികസേനാ ആശുപത്രിയില്‍ എത്തിച്ചു. ശനിയാഴ്ച പുലര്‍ച്ചെ യുഎസ് യുദ്ധക്കപ്പലായ യുഎസ്എസ് ഫിറ്റ്‌സ്‌ജെറാള്‍ഡ് ചരക്കുകപ്പലിലിടിച്ച് ഏഴു നാവികരെ കാണാതായിരുന്നു. ജപ്പാനിലെ യോകോസുക തീരത്തുനിന്ന് 56 നോട്ടിക്കല്‍ മൈല്‍ അകലെ പസഫിക് സമുദ്രത്തിലായിരുന്നു അപകടം. അപകടത്തില്‍ പരിക്കേറ്റ കമാന്‍ഡര്‍ ബ്രെയ്‌സ് ബെന്‍സണ്‍ അടക്കം നാലുപേരെ ജപ്പാന്‍ കോസ്റ്റ് ഗാര്‍ഡ് ഹെലികോപ്റ്ററില്‍ ആശുപത്രിയിലെത്തിച്ചിരുന്നു.
Next Story
RELATED STORIES
ബ്ലാസ്റ്റേഴ്സില്‍ ഇവാന് വുകോമനോവിച്ച് യുഗം അവസാനിച്ചു
26 April 2024 2:53 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTസംസ്ഥാനത്ത് പലയിടത്തും വോട്ടിങ് മന്ദഗതിയിലെന്ന് ആക്ഷേപം; പോളിങ്...
26 April 2024 12:36 PM GMTവോട്ട് ചെയ്യുക എന്നത് ഓരോ പൗരന്റെയും അവകാശവും കടമയുമാണെന്ന് നടന്...
26 April 2024 11:33 AM GMT