Flash News

കന്നുകാലി കശാപ്പ് നിരോധിച്ചുകൊണ്ടുള്ള വിജ്ഞാപനം സംസ്ഥാന അധികാരങ്ങളുടെ മേലുള്ള കടന്നുകയറ്റം : എം എം ഹസന്‍



തിരുവനന്തപുരം: കന്നുകാലി കശാപ്പ് നിരോധിച്ചുകൊണ്ടുള്ള കേന്ദ്ര പരിസ്ഥിതി മന്ത്രാലയം ഇറക്കിയ വിജ്ഞാപനം സംസ്ഥാനങ്ങളുടെ അധികാരത്തിനു മേലുള്ള കടന്നുകയറ്റമാണെന്ന് കെപിസിസി പ്രസിഡന്റ് എം എം ഹസന്‍. കേന്ദ്രസര്‍ക്കാര്‍ കന്നുകാലി കശാപ്പ് നിരോധിച്ചതിനെതിരേ ഡിസിസിയുടെ നേതൃത്വത്തില്‍ രാജ്ഭവന് മുന്നില്‍ സംഘടിപ്പിച്ച ധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.     കന്നുകാലി കശാപ്പ് നിരോധിച്ച കേന്ദ്രസര്‍ക്കാരിന്റെ ഉത്തരവിനെ മറികടക്കാന്‍ പ്രത്യേക കേരളനിയമസഭാ സമ്മേളനം വിളിച്ച് ആവശ്യമായ നിയമനിര്‍മാണം നടത്തണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടിട്ടുണ്ട്.  പശുരാഷ്ട്രീയത്തിന്റെ മറവില്‍ ബിജെപി ജനങ്ങളെ ഭിന്നിപ്പിക്കാന്‍ ശ്രമിക്കുന്നതായും എം എം ഹസന്‍ പറഞ്ഞു. ഡിസിസി പ്രസിഡന്റ് നെയ്യാറ്റിന്‍കര സനല്‍ അധ്യക്ഷത വഹിച്ചു.  തമ്പാനൂര്‍ രവി, ശൂരനാട് രാജശേഖരന്‍, ശരത്ചന്ദ്രപ്രസാദ്, സുരേഷ്, ആര്‍ വല്‍സലന്‍, വക്താവ് പന്തളം സുധാകരന്‍, വി എസ് ശിവകുമാര്‍ എംഎല്‍എ,  പാലോട് രവി തുടങ്ങിയവര്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it